കൊച്ചി: ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റ ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും തടസ്സമില്ലാതെ റീഫില്‍ ബുക്ക് ചെയ്യുന്നതിനിവേണ്ടി സെന്‍ട്രലൈസ്ഡ് ഐ വിആര്‍ എസ് റീഫില്‍ ബുക്കിംഗ് സിസ്റ്റം ആരംഭിച്ചു. എറണാകുളത്ത് വച്ച് നടന്ന ചടങ്ങില്‍ പ്രാദേശിക എല്‍.പി.ജി. മാനേജര്‍ (സൗത്ത്) പി.കെ.രഘുനാഥന് ഈ സിസ്റ്റം കേരളത്തില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. കേരളത്തിലെ എല്ലാ ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്കുമായി 94462 56789 എന്ന ഒരേ ഒരു സെന്‍ട്രലൈസ്ഡ് ഐ. വി.ആര്. എസ്. നമ്പരാണുള്ളത്. ഭാരത് ഗ്യാസിന്റെ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്ട്രേഡ് മൊബെയില്‍/ ലാന്റ്ലൈന് ഫോണിലൂടെ മാത്രമേ ഐ. വി.ആര്. എസ്. റീഫില്‍ ബുക്കിംഗുകള്‍ നടത്താന്‍ സാധിക്കുകയുള്ളു.
മൊബെയില്‍/ ലാന്റ്ലൈന് നമ്പര്‍ രജിസ്റ്ററായതിനുശേഷം ഐ. വി.ആര്. എസ്. സിസ്റ്റം ഉപഭോക്താവിന്റെ നമ്പര്‍ സ്വമേധയാ തിരിച്ചറിയുന്നു. അതിനാല്‍ റീഫില്‍ ബുക്കിംഗിന്റെ സമയത്ത് ഉപഭോക്താവ് കണ്‍സ്യൂമല്‍ നമ്പര്‍ വീണ്ടും നല്‍കേണ്ടതില്ല.
ഡിസ്ട്രിബ്യൂട്ടറിനെ നേരിട്ട് ബന്ധപ്പെട്ടോ, ംംം.ലയവമൃമഴേമെ.രീാ എന്ന വെബ്സൈറ്റിലൂടെയോ ഉപഭോക്താവിന് ടെലിഫോണ്‍ നമ്പറിന്റെ വണ്‍ടൈം രജിസ്ട്രേഷന് നടത്താവുന്നതാണ്. മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഞഋഏഉകടഠഞ്ഞകആഡഠഛഞ്ഞ ഇഛഉഋഇഛചടഡങ്ങഋഞ്ഞ ചഡങ്ങആഋഞ്ഞ എന്ന ഫോര്‍മാറ്റില്‍ അവരുടെ മൊബെയിലില്നിന്നും 57333 എന്ന നമ്പറിലേക്കും, വൊഡാഫോണ്‍, എം.ടി.എന്‍.എല്‍., ഐഡിയ, എയര്‍ടെല്‍, ടാറ്റഎന്നീ ഉപഭോക്താക്കള്‍ക്ക് 52725 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്. എസ്.എം.എസ്. അയയ്ക്കാന്‍ ഉപയോഗിച്ച മൊബെയില്‍ നമ്പര്‍ ആണ് രജിസ്റ്റര്‍ ആകുകയും ഉടന്‍ ഒരു കണ്ഫര്മേഷന് മെസേജ് ലഭിക്കുന്നതുമാണ്.
ഒരോ ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടറിനും ഒരു വ്യത്യസ്ത 6 അക്കമുള്ള ഡിസ്ട്രിബ്യൂട്ടര്‍ കോഡ് ഉണ്ട്. എല്‍.പി.ജി.റീഫില്‍ ക്യാഷ് മെമ്മോ-ല്‍ ഡിസ്ട്രിബ്യൂട്ടര്കോഡ് ഉണ്ട്. ഉപഭോക്താക്കള്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്സില്നിന്നും ഡിസ്ട്രിബ്യൂട്ടര്‍ കോഡ് ലഭിക്കുന്നതാണ്.
രജിസ്റ്റേര്‍ഡായ ഉപഭോക്താക്കള്‍ക്ക് 57333/52725 എന്ന നമ്പറുകളിലേക്ക് ‘ഘജഏ’എന്ന് എസ്.എം.എസ്. അയച്ചുംറീഫില് ബുക്ക് ചെയ്യാവുന്നതാണ്. കഢഞ്ഞട / ടങ്ങട ലൂടെ യുള്ള റീഫില്‍ ബുക്കിംഗുകള്‍ക്കു മാത്രമേ എല്‍.പി.ജി. സബ്സിഡി ആധാര്‍ ക്യാഷ് ട്രാന്‍സ്ഫര്‍ വഴി ലഭിക്കുകയുള്ളു. റീഫില്ലുകള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗുകള്‍ അനുവദിക്കുന്നതല്ല. ഉപഭോക്താവിന് എല്‍പിജി റീഫില്‍ ആവശ്യം വരുമ്പോള്‍ മാത്രമേ ബുക്കിംഗ് അനുവദിക്കുകയുള്ളു.
നിലവില്‍ 5-6 ദിവസത്തിനുള്ളില്‍ ബുക്കിംഗുകളുടെ വിതരണം നടത്തുന്നതാണ്. വിതരണ സമയത്ത് കാലിയായ സിലിണ്ടര്‍ ലഭ്യമല്ലെങ്കില്‍ ബുക്കിംഗ് ക്യാന്‍സലാകുകയും ഉടന്‍ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: