കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് കളമശ്ശേരിയില്‍ അനധികൃതമായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതായി പരാതി. തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 5 ലാണ് മണക്കാട് സൈനുദ്ദീനും കേരളത്തിലെ ഒരു പ്രമുഖ ഫ്ലാറ്റ് നിര്‍മ്മാതാക്കളും ചേര്‍ന്ന് അനധികൃത നിര്‍മ്മാണം നടത്തിവരുന്നത്. പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം താമസിക്കുന്ന എം. എസ്. ഇബ്രാഹിംകുട്ടി എന്നവ്യക്തി തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതരത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കാട്ടി കളമശ്ശേരി നഗരസഭ അധികാരികളെ സമീപിച്ചെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ച് ഹര്‍ജി ഫയല്‍ ചെയ്തു.
ഹര്‍ജി പ്രകാരം 6 ആഴ്ചയ്ക്കകം ഇരുകക്ഷികളെയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഹൈക്കോടതി കളമശ്ശേരി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും യാതൊരു ശ്രമവും ഉണ്ടായിരുന്നില്ലത്രെ. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് എതിര്‍കക്ഷികള്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ജോസഫ് റോണി ജോസ് ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: