ജറൂസലേം: വെസ്റ്റ്ബാങ്കില്‍ പുതിയ യഹൂദ പാര്‍പ്പിടങ്ങള്‍ പണിയുന്നത് തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ഷാങ്ഹായിക്കു തിരിക്കും മുമ്പ് ഭവനനിര്‍മാണ വകുപ്പു മന്ത്രിക്ക് പാര്‍പ്പിട പദ്ധതി മരവിപ്പിക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നിര്‍ദേശം നല്‍കിയെന്ന് ഇസ്രേലി സൈനിക റേഡിയോയാണു റിപ്പോര്‍ട്ടു ചെയ്തത്.
വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും യഹൂദര്‍ക്കായി പാര്‍പ്പിടങ്ങള്‍ പണിയുന്ന പദ്ധതി മരവിപ്പിക്കാതെ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. വെസ്റ്റ്ബാങ്കില്‍ പുതിയ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനു നാളുകളായി ഇസ്രേലി ഭരണകൂടം ടെണ്ടര്‍ നല്്കുന്നില്ലെന്ന് പീസ് നൗ ഗ്രൂപ്പ് പറഞ്ഞു.
ബുധനാഴ്ച നെതന്യാഹു ബെയ്ജിംഗില്‍ പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ച നടത്തും. കഴിഞ്ഞദിവസം ചിന്‍പിംഗുമായി ചര്‍ച്ച നടത്തിയ മഹമൂദ് അബ്ബാസ് ഇന്നലെ ബെയ്ജിംഗ് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: