Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധന്യമായൊരു സന്ദര്‍ശനം

Janmabhumi Online by Janmabhumi Online
May 7, 2013, 11:48 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനം ഉയര്‍ത്തിയ കോലാഹലങ്ങളാണ്‌ ഇങ്ങനെയൊരു പ്രതികരണത്തിന്‌ പ്രേരിപ്പിച്ചത്‌. കേരളം ഭ്രാന്താലയമാണെന്ന്‌ സ്വാമി വിവേകാനന്ദന്‍ പണ്ട്‌ അഭിപ്രായപ്പെട്ടതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല നമ്മുടെ നാടിന്റെ ഇന്നത്തെയും അവസ്ഥയെന്ന്‌ വിവിധ ‘മതേതര’ കക്ഷി നേതാക്കളുടെ മേല്‍കാണിച്ച വിഷയത്തിലുള്ള അട്ടഹാസങ്ങളും, വിമര്‍ശനങ്ങളും വ്യക്തമാക്കുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ്‌ സാമൂഹ്യ രംഗത്തെ അനാചാരങ്ങളും അസ്പൃശ്യതയുമാണ്‌ കേരളത്തെ ദുഷിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന്‌ അവയുടെ സ്ഥാനം ‘സെക്കുലര്‍ ബ്രാഹ്മണിസം’ കയ്യടക്കിയിരിക്കുകയാണ്‌.

മതന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ പ്രഭവസ്ഥാനവും കയറ്റുമതി കേന്ദ്രവുമാണ്‌ ‘ദൈവത്തിന്റെ ഈ സ്വന്തം നാടെന്ന്‌’ നേര്‍വഴിക്കു ചിന്തിക്കുന്നവര്‍ക്കറിയാം.

വര്‍ഗ്ഗീയ കലാപത്തിനു വേണ്ടിയുള്ള ആയുധ സംഭരണത്തിന്റെയും പരിശീലനത്തിന്റെയും റിപ്പോര്‍ട്ടുകള്‍ കേരളത്തിന്റെ മുക്കിലും മൂലയില്‍ നിന്നും നിത്യേനയെന്നോണം നമുക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നു. ലൗജിഹാദ്‌ ഇവിടെ നടക്കുന്നുണ്ടെന്ന്‌ അനുഭവസ്ഥര്‍ പരാതിപ്പെട്ടപ്പോള്‍ പരാതിക്കാരെ വിമര്‍ശിച്ചവരാണ്‌ നമ്മുടെ ‘മതേതര’ മൂഷികവര്‍ഗ്ഗം. പക്ഷേ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ റെയ്ഡ്‌ ചെയ്തപ്പോള്‍ ലൗജിഹാദിന്റെ വിവിധ വശങ്ങള്‍ വിശദീകരിക്കുന്ന നിരവധി സിഡികള്‍ കണ്ടെടുക്കപ്പെട്ടില്ലേ? ഒരു ഭാഗത്ത്‌ കൈവയ്‌ക്കാവുന്ന മേഖലകളിലെല്ലാം പച്ചവല്‍ക്കരണം തകൃതിയായി നടന്നുവരുമ്പോള്‍ സുവിശേഷവല്‍ക്കരണ കര്‍മ്മങ്ങളും ഒട്ടും പുറകിലല്ല. ഭീതിതമായ ഇത്തരം ന്യൂനപക്ഷ വര്‍ഗ്ഗീയവല്‍ക്കരണം നമ്മുടെ കോണ്‍ഗ്രസ്സ്‌, മാര്‍ക്സിസ്റ്റ്‌ ‘മതേതരന്മാര്‍’ കണ്ട ഭാവം നടിക്കുന്നില്ല. ഈ സംസ്ഥാനത്ത്‌ എന്തെങ്കിലും വികസനം നടക്കുന്നുണ്ടെങ്കില്‍ അത്‌ മതേതരത്വത്തിന്റെ മറവിലുള്ള മതന്യൂനപക്ഷ വികസനം മാത്രമാണ്‌.

എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും, അനാദിയും അതുല്യവുമായൊരു സംസ്ക്കാരത്തിന്റെ അവകാശികളുമാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഒരു കാശിനും കൊള്ളാത്ത, സ്ഥിരം വേട്ടയ്‌ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കൂട്ടമായി ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ ഹൈന്ദവ ജനത മാറിക്കഴിഞ്ഞിട്ട്‌ കാലമേറെയായി. എന്തടിസ്ഥാനത്തിലാണാവോ ഇത്തരമൊരു ജനതയെ അഖിലേന്ത്യ തലത്തിലും സംസ്ഥാന തലത്തിലും ഭൂരിപക്ഷ സമുദായമായി.

മുദ്രകുത്തിയിരിക്കുന്നത്‌? അസംഘടിതരും അതുകൊണ്ടുതന്നെ അനാഥരുമായ ഈ ജനവിഭാഗത്തിനുവേണ്ടിയും ആരെങ്കിലും ശബ്ദമുയര്‍ത്തണ്ടേ? അങ്ങനെ ശബ്ദമുയര്‍ത്തുന്ന സംഘടനകളേയും വ്യക്തികളെയും നികൃഷ്ട ജീവികളായി മുദ്രകുത്തുന്നത്‌ എന്ത്‌ ധാര്‍മ്മികത?

ഞങ്ങളിലില്ല ഹൈന്ദവ രക്തമെന്ന്‌ പാടിനടക്കുന്ന വിപ്ലവ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്‌ ശിവഗിരി മഠത്തിന്റെ ‘ഹൈന്ദവ വല്‍ക്കരണ’ത്തില്‍ വലിയ ഉല്‍ക്കണ്ഠ കാണുന്നു. തികഞ്ഞ ഒരു അദ്വൈതിയും അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള മഹാനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവായിട്ടുമാത്രമേ ശ്രീനാരായണ ഗുരുദേവനെ സത്യാന്വേഷികള്‍ക്ക്‌ ദര്‍ശിക്കാനാകൂ. ഈ അദ്വൈതം ഏത്‌ മാര്‍ക്സിസ്റ്റ്‌ ‘മഹര്‍ഷീശ്വര’ന്റെ സൃഷ്ടിയാണ്‌? ശിവഗിരിയില്‍ ഗുരുദേവന്‍ നടത്തിയിട്ടുള്ള വാഗ്ദേവതയായ ശ്രീ ശാരദാദേവിയുടെ പ്രതിഷ്ഠ ഹൈന്ദവമല്ലേ? ഗുരുദേവനെ സിമന്റ്‌ നാണുവെന്നും അറുപിന്തിരിപ്പനായ വേദാന്തത്തിന്റെ വക്താവെന്നും അടുത്ത കാലംവരെ വിളിച്ചാക്ഷേപിച്ച, അബ്ദുള്‍നാസര്‍ മദനിയെ മഹാത്മാവാക്കാന്‍ ശ്രമിക്കുന്ന സഖാക്കളേക്കാള്‍ ശിവഗിരി സന്ദര്‍ശിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ പണത്തിനും കുടുംബത്തിനും വേണ്ടി രാഷ്‌ട്രീയം തൊഴിലാക്കിയിട്ടില്ലാത്ത, ഗുജാറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയാണ്‌. മഹാത്മാ ഗാന്ധിയെ വിസ്മരിച്ചുകൊണ്ട്‌ മദാമ്മാഗാന്ധിക്ക്‌ പാദപൂജ ചെയ്യുന്ന കോണ്‍ഗ്രസ്സുകാരുടെ മോദിവിരുദ്ധ പ്രകടനത്തെക്കുറിച്ച്‌ പറയുകയേ വേണ്ട. ഒരുകാലത്തെ നമ്മുടെ ‘മതേതര’ ശകുനികളുടെ വേട്ടമൃഗം അയോദ്ധ്യയുടെയും രഥയാത്രയുടേയും പേരില്‍ അദ്വാനിയായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി ദേശീയ രാഷ്‌ട്രീയ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതോടെ രാഷ്‌ട്രീയ കോമരങ്ങള്‍ ദ്ദേഹത്തിനെതിരേയാണ്‌ പത്മവ്യൂഹം ചമയ്‌ക്കുന്നത്‌. അതുപോലെ പണ്ടത്തെ പ്രശ്നം ‘ബാബറി മസ്ജിദ്‌’ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിഷയം ഗുജറാത്തിലെ ‘വംശഹത്യ’യാണ്‌. ‘രാഷ്‌ട്ര ശില്‍പി’യായ നെഹ്‌റുവിന്റെ സമുദായക്കാരായ പണ്ഡിറ്റുകള്‍ ഒന്നൊഴിയാതെ കാശ്മീര്‍ താഴ്‌വരയില്‍ നിന്ന്‌ ഓടിപോകേണ്ടിവന്നതും ദല്‍ഹിയിലും മറ്റും ഗതികിട്ടാപ്രേതങ്ങളായി അലഞ്ഞുനടക്കുന്നതും ഇതേ കാരണത്താലാകാം. ഇന്ത്യയിലെ ഒരു നീതിന്യായ കോടതിയും ഗുജറാത്ത്‌ കലാപത്തില്‍ നരേന്ദ്രമോദി കുറ്റക്കാരനാണെന്ന്‌ ഇതുവരെ വിധിച്ചിട്ടില്ല. ‘മതേതരന്മാര്‍’ സ്വയം ന്യായാധിപന്‍മാരാവുകയാണെങ്കില്‍ ഈ രാജ്യത്ത്‌ യഥാര്‍ത്ഥ നീതിന്യായ കോടതികളുടെ ആവശ്യകതയെന്ത്‌?

ഏതായാലും ‘മതേതര’ രാഷ്‌ട്രീയക്കാര്‍ വിട്ടുനിന്നതുകൊണ്ട്‌ ഇത്തവണത്തെ ശിവഗിരി ധര്‍മ്മമീമാംസാപരിഷത്ത്‌ കൂടുതല്‍ ധന്യമായി. ആര്‍ഷസംസ്കാരത്തിന്റെ പതാകാവാഹകരായ ഗുരുദേവ പരമ്പരയിലെ ഉല്‍ബുദ്ധരായ സന്യാസി ശ്രേഷ്ഠന്മാര്‍ക്ക്‌ ആയിരം പ്രണാമങ്ങള്‍.

സി.ഹരിഹരന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

Kerala

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

Kerala

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍
India

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

പുതിയ വാര്‍ത്തകള്‍

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies