ചണ്ഡീഗഢ്: ജമ്മു ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് തടവുകാരന് സനാവുള്ള രാഞ്ജായിയെ കാണാന്‍ ചൊവ്വാഴ്ച്ച പാകിസ്ഥാനില്‍ നിന്നും കുടുംബമെത്തും.
പി.ജി.ഐ.എം.ആര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച്ച വീണ്ടും വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
സനാവുള്ളയുടെ രണ്ട് കുടുംബാംഗങ്ങള്‍ക്കാണ് സന്ദര്‍ശനാനുമതി ലഭിച്ചിരിക്കുന്നതെന്ന് പാകിസ്താന് ഹൈക്കമീഷന് അറിയിച്ചു. ഇന്ത്യയിലെ പാകിസ്ഥാന് സ്ഥാനപതി സല്മാന് ബഷീര്‍ സനാവുള്ളയെ സന്ദര്‍ശിച്ചിരുന്നു.
പാകിസ്ഥാന് ജയിലില്‍ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത് സിങ് പാക് തടവുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചതിന് പ്രതികാരമായാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: