കോട്ടയം: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് കഥാകൃത്ത് ഇന്ദുമേനോന് രംഗത്ത്. പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന് പ്രതികാരമായി മാധവിക്കുട്ടി അതേ മതത്തില്‍പ്പെട്ട മറ്റൊരാളെ കാമുകനായി സ്വീകരിച്ചുവെന്ന രഹസ്യം ഇന്ദുമേനോന് വെളിപ്പെടുത്തന്നു . പ്രമുഖനായൊരാള്‍ പ്രേമം നടിച്ച് മാധവിക്കുട്ടിയെ മതം മാറ്റിക്കുകയായിരുന്നു.
മതം മാറിയ മാധവിക്കുട്ടിയെ അയാള്‍ തിരിഞ്ഞുനോക്കാതെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ദുമേനോന് പറയുന്നു. മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തന്നോട് അവര്‍ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഇന്ദുമേനോന് ഒരു പ്രമുഖ മലയാളവാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഒരാളോടുള്ള പ്രേമം മൂലമാണ് മാധവിക്കുട്ടി മതം മാറിയത്. എന്നാല്‍, മതംമാറിയപ്പോള്‍ കാമുകന് മുങ്ങി. ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ദുമേനോന് വെളിപ്പെടുത്തുന്നു.
ഒരു പത്രം ഉടമ തന്നോട് മോശമായി പെരുമാറിയതായി ഇന്ദുമേനോനോട് മാധവിക്കുട്ടി തുറന്നു പറഞ്ഞത്രേ. തന്റെ കഥ പ്രസിദ്ധീകരിച്ചശേഷം പ്രതിഫലവുമായെത്തിയ പത്രാധിപര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് മാധവിക്കുട്ടി പറഞ്ഞത്. മകന് കടന്നുവന്നപ്പോഴാണ് അയാള്‍ പിന്‍വാങ്ങിയതെന്നും പറയുന്നു.
വിവാദപരമായ ഒട്ടനവധി പരാമര്‍ശങ്ങളും, വെളിപ്പെടുത്തലുകളുമാണ് ഇന്ദുമേനോന് തന്റെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: