ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നിയമമന്ത്രി അശ്വിനികുമാറും അനന്തരവന് വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയ കേസില്‍ റയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സാലും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം.
ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും രണ്ട് തവണയായി നിര്‍ത്തിവെച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയ ബിജെപി എംപിമാര്‍ പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കുമെതിരെ മുദ്രാവാക്യം മുഴക്കി
രാവിലെ സമ്മേളിച്ച ഉടന്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉയര്‍ത്തി ബഹളം വച്ചിരുന്നു. തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: