കൊല്‍ക്കത്ത: ഐപിഎല്‍ മത്സരത്തിനിടെ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡുമായി വാക്കുതര്ക്കമുണ്ടായിട്ടില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. താന്‍ ഏറെ ബഹുമാനിക്കുന്ന കളിക്കാരനാണ് രാഹുലെന്നും ഗംഭീര്‍ പറഞ്ഞു. ട്വിറ്ററിലാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലിയുമായി ഗംഭീര്‍ ഗ്രൗണ്ടില്‍വച്ച് വാക്കേറ്റമുണ്ടായത് നേരത്തേ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച നടന്ന ഐപിഎല്‍ മത്സരത്തിനിടെ ദ്രാവിഡുമായി കൊമ്പുകോര്‍ത്തത്. നൈറ്റ് റൈഡേഴ്സ് ഇന്നിങ്ങ്സിന്റെ അഞ്ചാം ഓവറിലാണ് സംഭവം.
റണ്ണെടുക്കാനുള്ള ഓട്ടത്തിനിടെ ബാറ്റ്സമാന് നേര്‍ക്ക് പന്ത് എറിയാന്‍ ആഞ്ഞുവെന്നാരോപിച്ചു വാട്സണും ബിസ്ലയും തമ്മില്‍ ഗ്രൗണ്ടില്‍വച്ചു തര്‍ക്കമുണ്ടായി. ബിസ്ലയെ ദ്രാവിഡ് തണുപ്പിക്കാന്‍ ശ്രമിച്ചതോടെ ഗംഭീര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. വാട്സണെ നിലയ്ക്ക് നിര്‍ത്തണമെന്ന വാദവുമായി ക്യാപ്റ്റന്‍ എത്തിയതോടെ ഗംഭീറും ദ്രാവിഡും തമ്മിലായി തര്‍ക്കം.
തൊട്ടടുത്ത ഓവറില്‍ വാട്സന്റെ ഓവറില്‍ ദിഷാന്ത് യാഗ്നിക്ക് ഗംഭീറിനെ സ്റ്റാമ്പ് ചെയ്തു പുറത്താക്കി. ഗംഭീര്‍ നടക്കുന്നതിനിടെ വാട്സണ് പ്രകോപനപരമായി സംസാരിച്ചു. ഇതിനിടെയാണ് ഗംഭീര്‍ ദ്രാവിഡിനെനോക്കി ആക്രോശിച്ചത്.
സംഭവം തെറ്റിദ്ധരിച്ചതാണെന്നും ഇക്കാര്യത്തില്‍ ഒച്ചപ്പാടുണ്ടാക്കരുതെന്നും ഗംഭീര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗിനിടെയായിരുന്നു സംഭവം. നാലാം ഓവറില്‍ ഗംഭീറിനൊപ്പം ക്രീസിലുണ്ടായിരുന്ന ബിസ്ലയുമായി രാജസ്ഥാന് റോയല്‍സ് താരം ഷെയ്ന് വാട്സണ് വാക്പോരുണ്ടാകുകയും ദ്രാവിഡ് ഇത് ഏറ്റുപിടിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: