വാഷിംഗ്ടണ്‍:: അമേരിക്കയുടെ രഹസസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒരു വനിതയും ഇടംപിടിച്ചു. കൊലക്കേസില്‍ പ്രതിയും ബ്ളാക്ക് ലിബറേഷന്‍ ആര്‍മി എന്ന ഭീകര സംഘടനയിലെ അംഗവുമായ ജൊവാനെ ചെസിമഡാണ് ഈ പട്ടികയിലെ ആദ്യ സ്ത്രീ.
ജെവാനെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് അഞ്ചരക്കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്ബിഐ പ്രഖ്യാപിച്ച തുക കൂടാതെ യുഎസും 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 40 വര്‍ഷം മുമ്പ് ന്യൂ ജേഴ്സിയില്‍ പൊതുനിരത്തില്‍ പോലീസുകാരനെ വെടിവച്ചു കൊന്ന കുറ്റത്തിനാണ് എഫ്ബിഐ ഇവരെ തിരയുന്നത്. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്ന ജോവാന് 1979-ല്‍ ജയില്‍ ചാടിയിരുന്നു.
ലോകത്തിലെ തന്നെ വമ്പന്‍ ക്രിമിനലുകളെ വെല്ലുന്ന ചരിത്രമാണ് ജൊവാനുള്ളത്. കൊലപാതകം, ബാങ്ക് കൊള്ള എന്നു വേണ്ട നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ജൊവാന്. 1973ല്‍ നിയമം തെറ്റിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ പോയിന്റ് ബ്ളാങ്കില്‍ വച്ച് വെടിവച്ചു കൊല്ലുകയും മറ്റൊരു ഉദ്യോഗസ്ഥനെ വെടിവച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ജൊവാന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഇപ്പോഴും ജയിലിലാണ്.
പിടിയിലായ ജൊവാന് നാലു വര്‍ഷത്തിന് ശേഷം ജീവപര്യന്തം ശിക്ഷ വിധിച്ചു. 1979ല്‍ ജയിലില്‍ നിന്ന രക്ഷപ്പെട്ട ജൊവാന് പിന്നീട് ക്യൂബയിലേക്ക് കടന്നു. ഇതിനിടെ ഭൂഗര്‍ഭ അറയിലാണ് ഒളിവില്‍ കഴിഞ്ഞത്. എഫ്.ബി.ഐ പുറത്തുവിട്ട പട്ടികയില്‍ തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാന് ഭീകര സംഘടനയുടെ നേതാവായ ഹക്കിമുല്ല മെഹ്സുദും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: