കോട്ടയം: പള്ളിയുടെ പേരില്‍ പിരിവിനിരങ്ങിയ രണ്ട് അസ്സാം സ്വദേശികള്‍ പിടിയില്‍. മുഹമ്മദ് അലി (24), മുഹമ്മദ് ഡാലി (28) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് ഇന്നലെ വൈകുന്നേരം 7മണിയോടെ അറസ്റ്റ് ചെയ്തത്. അസ്സാമില്‍ പണിയുന്ന പള്ളിക്കുവേണ്ടിയാണ് ഇവര്‍ പിരിവിനിറങ്ങിയത്. ഈ പ്രദേശത്തെ അന്യ സംസ്ഥാനതൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവര്‍ പിരിക്കാനിറങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: