ഹൈദരാബാദ്: തുടര്‍ച്ചയായ നാലാം വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പരാജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സാണ് മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയത്. ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് ആണ് എടുത്തത്. സ്മിത്ത് 38 റണ്‍സ് എടുത്തു. സച്ചിന് (14), രോഹിത് ശര്‍മ (22), പൊള്ളാര്‍ഡ് (പുറത്താകാതെ 14, അമ്പാട്ടി റായിഡു (34) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് സണ്‍റൈസേഴ്സ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മികവിലാണ് ഹൈദരാബാദ് സണ്‍റൈസേഴ്സ് മുംബൈയെ കീഴടക്കിയത്. 55 പന്തില്‍ നിന്ന് ഒന്‍പതു ഫോറുകളും ഒരു സിക്സറുമടക്കം ശിഖര്‍ ധവാന് 73 റണ്‍സാണ് എടുത്തത്. കുമാര്‍ സംഗക്കാര 21 റണ്‍സും ഹനുമ വിഹാരി 25 റണ്‍സുമെടുത്തു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സച്ചിന്റെയും ദിനേശ് കാര്‍ത്തികിന്റെയും വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
റായ്പൂരില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 7 വിക്കറ്റിന്റെ വിജയമാണ് ദല്‍ഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 13 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 137 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. പുറത്താകാതെ 66 റണ്‍സ്നേടിയ ഡേവിഡ് വാര്‍ണറും 37 റണ്‍സെടുത്ത ഉന്മുക്ത് ചന്ദും ചേര്‍ന്നാണ് ദല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. വാര്‍ണറാണ് മാന്‍ ഒാഫ് ദി മാച്ച്. പത്ത് മത്സരങ്ങള്‍ കളിച്ച ദല്‍ഹിയുടെ മൂന്നാം വിജയമാണിത്. അത്രയും മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏഴാം പരാജയവും. പോയിന്റ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ദല്‍ഹി ഡെയര്‍ ഡെവിള്‍സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: