കറാച്ചി: ജൂണില്‍ ഇംഗ്ലണ്ട് ആതിഥ്യംവഹിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള പാക്കിസ്ഥാന് ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റനും പരിചയസമ്പന്നനായ ഓള് റൗണ്ടറുമായ ഷാഹിദ് അഫ്രീദിയെയും യുവ ബാറ്റ്സ്മാന് ഉമര്‍ അക്മലിനെയും ഒഴിവാക്കി. മിസ്ബ ഉള് ഹക്ക് പാക് ടീമിനെ നയിക്കും. അയ്സാസ് ചീമയ്ക്കു പകരം ഇടംകൈയന്‍ പേസര്‍ വഹാബ് റിയാസിനെയും പരിക്കേറ്റ മധ്യനിര ബാറ്റ്സ്മാന് ഹാരീസ് സൊഹൈലിനു പകരം ഉമര്‍ അമീനെയും പതിനഞ്ചംഗം ടീമില്‍ ഉള്‍പ്പെടുത്തി. ടീം: മിസ്ബ ഉള് ഹക്ക് (ക്യാപ്റ്റന്‍), നസീര്‍ ജംഷദ്, ഇമ്രാന് ഫര്‍ഹത്, മുഹമ്മദ് ഹഫീസ് ആസാദ് ഷഫീഖ്, ഷൊയെബ് മാലിക്ക്, ഉമര്‍ അമീന്, കമ്രാന്‍ അക്മല്‍, സയീദ് അജ്മല്‍, അബ്ദുള്‍ റഹ്മാന്, ജുനൈദ് ഖാന്, മുഹമ്മദ് ഇര്ഫാന്, ആസാദ് അലി, ഇഷാന് അദില്‍, വഹാബ് റിയാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: