വെള്ളൂര്‍: വിഷു ആഘോഷങ്ങളുടെ ഭാഗമായി വെള്ളൂര്‍ ശ്രീശങ്കരാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവവും ഗോകുല വാര്‍ഷികവും സംഘടിപ്പിച്ചു. ചെറിയതൃക്കോവില് ക്ഷേത്രസന്നിധിയില്‍ ബാലഗോകുലം കോട്ടയംജില്ലാ പ്രസിഡന്റ് ഡോ.ഇ.പി.കൃഷ്ണന് നമ്പൂതിരി ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം കെ.എന്‍.സജികുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിജയപുരം മണ്ഡലം സെക്രട്ടറി പ്രദീഷ്മോഹന് പ്രഭാഷണം നടത്തി. പ്രശസ്ത നര്‍ത്തകി ഡോ.പത്മിനി മുഖ്യാതിഥിയായി. പ്രമുഖ കര്‍ഷകരായ ഭവാനിയമ്മ, കുട്ടന്, സ്കൂള്‍ യുവജനോത്സവം കേരളനടനത്തില്‍ ഒന്നാം സ്ഥാനം നേടിയ ശില്പ, ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഗോകുലാംഗങ്ങളായ അമൃത ബി.നായര്‍, അര്‍ച്ചന ഉണ്ണികൃഷ്ണന് എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ രക്ഷാധികാരി രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്.രോഹിത്, അഭിജിത് ബി.നായര്‍, അമൃത ബി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: