കൊച്ചി: സ്വകാര്യ ഫിനാന്‍സ് കമ്പനി തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കമ്പനിയില്‍ എക്സിക്യൂട്ടീവ് ആയി ജോലിചെയ്തിരുന്ന നൗഫല്‍ ഹുസൈന് രംഗത്ത്. കല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്ന സ്ഥാപനത്തിന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന റീജനല്‍ ഓഫീസ് മാനേജറും എച്ച് ആര് മാനേജറും കമ്പനിയിലെ 250 ഓളം തൊഴിലാളികളോട് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ഹെഡ് ഓഫീസില്‍ നിരവധി തവണ പരാതി പ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ലത്രെ. അവധി ദിനങ്ങളില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുമെന്നും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും രാജി വെപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്കെതിരെ മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പിനും പരാതി കൊടുത്തിട്ടുണ്ടെന്നും ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: