ആലുവ: മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കുക, കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ഒത്തുകളി അവസാനിപ്പിക്കുക, സര്ക്കാര്വാക്കുപാലിക്കുക, ഹിന്ദുക്കള്‍ക്ക് നീതിലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് ആലുവ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായികനേതാക്കള്‍ പ്രസംഗിക്കും. രാവിലെ 10ന് ബൈപാസില്‍നിന്ന് ആരംഭിക്കുന്ന പ്രകടനത്തിന് ഹിന്ദുഐക്യവേദി ജില്ലസംഘടനസെക്രട്ടറി രമണന് ചേലക്കുന്ന്, രവി തേവയ്ക്കല്‍, കെ.പി.രാജന്, ഇ.ആര്.സന്തോഷ്, പി.കെ.സഹദേവന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: