കൊല്ലം: മറ്റൊരു പെന്‍ഷനും ലഭിക്കാത്ത വയോജനങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ പെന്ഷന് നല്‍കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോ.ബി.എ. രാജാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വീട്ടില്‍ ആഭരണം സൂക്ഷിക്കുന്നതു പോലെയുള്ള ശ്രദ്ധയാണ് മുതിര്‍ന്ന പൗരന്മാര്ക്കു നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുന്നതിനും ആശ്വാസം കണ്ടെത്തുന്നതിനും മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മ കൊണ്ട് സാധിക്കുമെന്നും ഡോ. രാജാകൃഷ്ണന് പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന പൗരന്മാര്ക്കു വേണ്ടി ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ മൂന്നു ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.സി. ഭാനു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ആര്. രാമചന്ദ്രന്, സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍. കെ. നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്. ഹനീഫാ റാവുത്തര്‍, കെ.എല്‍. സുധാകരന്, ചവറ സുരേന്ദ്രന്‍പിള്ള, കെ. രാജന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.സി. ഭാനു(പ്രസിഡന്റ്), ശശിധരന്‍നായര്‍, കെ. രാജന് (വൈസ് പ്രസിഡന്റുമാര്‍), കെ. വിജയന്‍പിള്ള (സെക്രട്ടറി), ഡി. രാമചന്ദ്രന്‍പിള്ള, എന്‍. രാജേന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍), എ.കെ. ജോഷി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: