ആത്മവിശകലനവും അന്തര്വീക്ഷാശീലവുമാണ് ‘ആത്മപൂര്ണത്വ’ത്തെപ്പറ്റി താത്വികാന്വേഷണങ്ങളുടെ എല്ലാം ആരംഭമായി വേണ്ടത് അവയാണ്. സത്യവും ചേതനാത്മകവും ആനന്ദപൂര്വകവുമായ ജീവിതത്തെ നേരിടുന്നതിനുള്ള പിഴയാത്ത മാര്‍ഗങ്ങള്‍ ജീവിതത്തിലെ ആദരീണമായ മൂഖ്യമൂല്യം ഇന്ദ്രിയസുഖാനുഭൂതിയായിരിക്കുന്നിടത്തോളംകാലം നമ്മുടെ ശ്രദ്ധ ബഹിര്മുഖമായിരിക്കാനേ നിവൃത്തിയുള്ളൂ.
ഉള്ളിലെകുഴപ്പം അതുകൊണ്ട് ലവവും ഒതുങ്ങാന്‍ വഴിയില്ല. അതിനാല്‍, ക്ലേശാവഹമാംവണ്ണം ദീര്ഘിച്ചേക്കാമെങ്കിലും അന്തര്മ്മണ്ഡലവര്ത്തികളായ സര്വവസ്തുസ്ഥിതികളേയും പ്രവര്ത്തനസ്വഭാവങ്ങളേയും ശരിക്കും മനസ്സിലാക്കാന്‍ നാം ശ്രദ്ധിച്ചുനോക്കുക. ഇവ അന്ധജല്പ്പനങ്ങളൊന്നുമല്ല. ജീവിതത്തില്‍ തികച്ചും വിജയിച്ച മഹാന്മാരായ ആചാര്യവര്യന്മാരുടെ അനുഭവ വിശേഷങ്ങളാണ് അവ; നൂറുശതമാനവും സത്യമാണെന്ന് ഈ വരികളെഴുതുന്ന വ്യക്തിതന്നെ പരിശോധിച്ച് പഠിച്ചറിഞ്ഞിട്ടുള്ളവയുമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: