കൊല്ലം: ആന്ധ്രയില്‍ നിന്നും തെക്കന്‍ കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തിവന്ന മാഫിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍.
സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. കൊട്ടാരക്കര മെയിലം താമരക്കുടി പ്രീതി വിലാസത്തില്‍ പ്രമോദ് (42), എഴുകോണ്‍ പരുത്തുംപാറ രഞ്ജിത്ത് ഭവനത്തില്‍ രഞ്ജിത്ത് (24), പവിത്രേശ്വരം കൈതക്കോട് അനീഷ് ഭവനത്തില്‍ അഭിലാഷ് (24) എന്നിവരെയാണ് ആറുകിലോ കഞ്ചാവും ഓട്ടോറിക്ഷയും കഞ്ചാവ് വില്‍പ്പനയിലൂടെയുള്ള തുകയുമായി കൊല്ലം ബീച്ചില്‍ നിന്നും ഈസ്റ്റ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 20 വര്‍ഷമായി ആന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് തീവണ്ടി മാര്‍ഗവും കന്നുകാലികളെ കയറ്റികൊണ്ടു വരുന്ന ലോറിയിലുമായി ഇറക്കുമതി ചെയ്തു വരികയാണ് സംഘത്തലവനായ പ്രമോദ്. കേരളത്തില്‍ എത്തിച്ച ശേഷം ഉറ്റസഹായികളും കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമായ രഞ്ജിത്തിനേയും അഭിലാഷിനെയും കൂട്ടി ഇവരുടെ വാഹനത്തില്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്.
ഇയാള്‍ക്ക് കൊല്ലം ജില്ലയില്‍ മാത്രം 20 കേസുകള്‍ നിലവിലുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലുള്ള അനഘപ്പള്ളി പോലീസ് സ്റ്റേഷനില്‍ 2012 ഒക്ടോബറില്‍ പ്രമോദിനെ ആന്ധ്രാ പോലീസ് 65 കി.ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നാലുമാസത്തെ ജയില്‍ശിക്ഷക്ക് ശേഷം ഫെബ്രുവരിയിലാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സിഐ വി. സുഗതന്, എസ്ഐ ജി. ഗോപകുമാര്‍, ഗ്രേഡ് എസ്ഐ പ്രകാശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്പ്രകാശ്, അനന്‍ബാബു, ശ്രീലാല്‍, ഹരിലാല്‍, സജിത്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: