കൊച്ചി: ചോറ്റാനിക്കരയിലെ മണ്ണിട്ട് മൂടിയ കാനയിലെ മണ്ണ് ഉടന്‍ നീക്കം ചെയ്ത് ജലമൊഴുക്ക് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മറ്റിയുടേയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വ്യാപാര സ്ഥാപനങ്ങളെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ധര്‍ണ്ണ എറണാകുളം ജില്ലാ പ്രസിഡന്റ് എം.പി. ഷിജു ഉദ്ഘാടനം ചെയ്തു. കെഎച്ച്ആര്‍എ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജി.ജയപാല്‍, ജില്ലാ സെക്രട്ടറി അസീസ്, സംസ്ഥാന സെക്രട്ടറി ടി.സി.റഫീഖ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.കെ.അനില്‍, കെ.യു.നാസര്‍, കെ.കെ.ഫൈസല്‍, എം.കെ.ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: