പാലാ: അകലക്കുന്നം പഞ്ചായത്തിലെ പട്യാലിമറ്റം ജലവിതരണം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കടമാന്തയില് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ അദ്ധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടക്കല്‍ സ്വാഗതം പറയും. കെ.പി.മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സാനു പാട്ടശേരി ആമുഖപ്രഭാഷണം നടത്തും. 250 കുടുംബങ്ങളിലേക്ക് പൈപ്പ് ബന്ധിപ്പിച്ച് നേരിട്ട് ശുദ്ധജലമെത്തിക്കാന്‍ കഴിഞ്ഞതായി ജോസ്മോന് മുണ്ടക്കല്‍ പറഞ്ഞു. 32.5 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. എംഎല്‍എ ഫണ്ട്, ത്രിതലപഞ്ചായത്ത്, ഗുണഭോക്തൃവിഹിതം എന്നിവ വഴിയാണ് പദ്ധതിക്ക് തുക കണ്ടെത്തിയത്. പത്രസമ്മേളനത്തില്‍ ജോസ്മോന് മുണ്ടക്കല്‍, സാനു പാട്ടശേരി, ജോസഫ് ആന്റണി, കെ.പി.മോഹനന്, കെ.എം.ജോസഫ്, കെ.ടി.ചാക്കോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: