കോട്ടയം: പകര്‍ച്ചപ്പനി പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തു കമ്മിറ്റികള്‍ ഈയാഴ്ച്ച അടിയന്തിരയോഗം ചേരണമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന സമിതി ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കണം. പനിബാധിത പ്രദേശങ്ങളില്‍ അലോപ്പതി, ആയൂര്‍വേദ, ഹോമിയോ വിഭാഗങ്ങളുടെ സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തണം. പഞ്ചായത്ത് വാര്ഡുതലകമ്മിറ്റികള് പ്രതിരോധ നടപടികള്‍ക്കായി അനുവദിച്ചിട്ടുള്ള 25000 രൂപ ഫലപ്രദമായി വിനിയോഗിക്കണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ഡി.എം.ഒ മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഫില്‍സണ്‍ മാത്യൂസ്, സാലി ജോര്‍ജ്, എന്‍.ജെ. പ്രസാദ്, നിര്‍മ്മല ജിമ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: