പാമ്പാടി: കഴിഞ്ഞഏതാനും ആഴ്ചകളായി തുടര്‍ന്നുവന്ന കഠിനായ ചൂടിന് ആശ്വാസമായി മഴയെത്തി. ഇന്നലെ വൈകുന്നേരം പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും സാമാന്യം ശക്തിയായി മഴ പെയ്തു. അന്തരീക്ഷതാപനില ഇവിടെ 36 ഡിഗ്രിയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും ബാധിച്ചുതുടങ്ങി. പാമ്പാടി പഞ്ചായത്തില്‍പ്പെട്ട ചെമ്പന്‍കുഴി ഭാഗത്തുനിന്നും നിരവധി ആളുകള്‍ ഡെങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അഞ്ചുപേര്‍ പാമ്പാടി താലൂക്ക് ഗവ.ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. കാര്‍ഷികമേഖലയെയും വേനല്‍ ദോഷകരമായി ബാധിച്ചു. ഇന്നലെ മഴയോടൊപ്പമുണ്ടായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: