കൊച്ചി: അഹമ്മദാബാദ് ആസ്ഥാനമായ സെറ സാനിറ്ററിവെയര്‍ ലിമിറ്റഡ് 487.87 കോടി നേടി 2012-13 സാമ്പത്തികവര്‍ഷത്തില്‍ 52.75 ശതമാനം വളര്‍ച്ച കൈവരിച്ചു. 2011-12ല്‍ 319.39 കോടിയായിരുന്നു. 500 കോടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
വിപണനത്തില്‍ 17.28 ശതമാനം വളര്‍ച്ച നേടി 84.32 കോടി നേടിയതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം സോമനി അറിയിച്ചു. 2011-12ല്‍ 18.85 ശതമാനം ഉയര്‍ന്ന് 60.21 കോടിയായിരുന്നു.
അതേസമയം പലിശയും മൂല്യശോഷണവും 7.09 കോടിയും 9.42 കോടിയുമായി നിലനിര്‍ത്തി. ഒരു ഓഹരിയില്‍ നിന്നുള്ള വരുമാനം 36.51 രൂപയായി. കഴിഞ്ഞ വര്‍ഷം 25.32 രൂപയായിരുന്നു.
നികുതി കഴിഞ്ഞുള്ള ആദായം കഴിഞ്ഞ വര്‍ഷത്തെ 32.04 കോടിയില്‍ നിന്നും 44 ശതമാനം ഉയര്‍ന്ന് 46.21 കോടിയായി. രാജ്യത്തുടനീളം സമ്പൂര്‍ണ ബാത്ത്റൂം പ്രൊഡക്ടുകള്‍ നല്‍കാനായതുകൊണ്ടാണ് കമ്പനി ഈ വളര്‍ച്ച കൈവരിച്ചതെന്ന് വിക്രം സോമനി അറിയിച്ചു. വിതരണശൃംഖലയുടെ പിന്തുണയും സെറയെ മികച്ച ബ്രാന്റാക്കി മാറ്റിയതില്‍ പങ്കുവഹിക്കുന്നു.
ഉല്പന്ന വൈവിദ്ധ്യത്തിലൂടെയും ബ്രാന്റ് ഇമേജ് ശക്തമാക്കിയും ഉല്പന്നത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയും വിതരണ ശൃംഖലയുടെ ശേഷി ഉപയോഗപ്പെടുത്തിയും സെറ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നും സോമനി കൂട്ടിച്ചേര്‍ത്തു.
ഓഡിറ്റ് ചെയ്യാത്ത ഫലം പ്രകാരം സെറ നാലാംപാദത്തില്‍ വിറ്റുവരവില്‍ 157.95 കോടി നേടി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 98.41 കോടിയായിരുന്നു. നാലാംപാദത്തിലെ അറ്റാദായം 13.93 കോടിയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 9.54 കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: