ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണസേനയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായി ആലുവ ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ആര്‍പിഎഫിന്റെ വനിത കോണ്‍സ്റ്റബിള്‍മാരുടെ സേവനവും ഇവിടെ 24 മണിക്കൂറും കൂടുതലായി ലഭ്യമാക്കിയിട്ടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ വലിയൊരു വിഭാഗവും ആലുവ റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങുന്നത്. സംസ്ഥാന റെയില്‍വേ പോലീസും കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി ട്രെയിന്‍ മാര്‍ഗ്ഗം സംസ്ഥാനത്തേക്ക് വ്യാപകമായി കള്ളനോട്ടും സ്ഫോടകവസ്തുക്കളും വരെ കടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് പാലക്കാട് മുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള ബോഗികളില്‍ സംസ്ഥാന റെയില്‍വേ സംരക്ഷണ സേന പ്രത്യേകമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയം തോന്നുന്ന ഇവരില്‍ പലരുടേയും ബാഗുകളും തുറന്ന് പരിശോധിക്കുന്നുണ്ട്. അടുത്തിടെ മാവോയിസ്റ്റുകള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് അന്യസംസ്ഥാന തൊഴിലാളികളെ മറയാക്കി സ്ഫോടകവസ്തുക്കളും മറ്റും ട്രെയിന്‍ മാര്‍ഗ്ഗം സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: