ആലുവ: ചരിത്ര പ്രധാനമായ ശിവരാത്രി മണപ്പുറത്ത് പുഴയോട് ചേര്‍ന്ന് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും കത്തിക്കുന്നില്ല. രാത്രിയും കനത്ത ചൂട് സഹിക്കവയ്യാതെ പുഴയില്വന്ന് കുളിക്കുന്നവരുടെ എണ്ണം വളരെകുടിയിരിക്കുകയാണ്. മണപ്പുറത്തെ കടവുകള്‍ പലതും പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. മാത്രമല്ലപലഭാഗങ്ങളിലും ബലിതര്‍പ്പണത്തിന് എത്തുന്നവര്കൊണ്ടുവന്നിടുന്ന മാലിന്യങ്ങളുമുണ്ട്. പുഴയുടെ പലഭാഗങ്ങളിലും ആഴം കുടുതലുമാണ്. രക്ഷാപ്രവര്‍ത്തനത്തിന് രാത്രിസമയത്ത് ഇവിടെ ആരുമില്ല. ഭക്തജനങ്ങള്‍ ഇതുസംബന്ധിച്ച് പരാതിനല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലായെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: