വാഷിങ്ടണ്‍: എഫ്.ബി.ഐ തേടുന്ന കുറ്റവാളികളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പ്രൈമറി സ്കൂള്‍ അധ്യാപകന് ഒടുവില്‍ പിടിയിലായി. എറിക് ജസ്റ്റിന് ടോത് (31)നെയാണ് എഫ്ബിഐ അറസ്റ്റു ചെയ്തത്. സ്കൂള്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രം നിര്‍മ്മിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
വാഷിങ്ടണിലെ സ്കൂളില്‍ അധ്യാപകനായിരുന്ന ടോത്തിന്റെ ക്യാമറയില്‍ 2008ല്‍ സഹ അധ്യാപകന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. എഫ്ബിഐ ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയെങ്കിലും പിടികൂടാനായില്ല. ഇയാളെ കുറിച്ചുള്ള വിവരം കൈമാറുന്നയാള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കാലങ്ങള്ക്കൊടുവിലാണ് നിക്കരാഗ്വയുടെ ഹോണ്ടുറാസ് അതിര്‍ത്തിയില്‍ നിന്ന് ടോതിനെ പിടികൂടാനായത്. രാജ്യത്ത് പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ടോത് അതിനിടെ സ്കൂള്‍ ടീച്ചര്‍ ജോലിക്കായി പത്രത്തില്‍ പരസ്യവും കൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: