കൊച്ചി: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്സിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സര്‍ക്ക്യൂട്ട് ഉദ്ഘാടനവും പ്രമുഖ ആര്‍ക്കിടെക്സ് ആര്‍ക്കിടെക്ട് കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത ഡിസൈനുകള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സും കൊച്ചി കോര്‍പ്പറേഷനും സംയുക്തമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പബ്ലിക്ടോയ്ലറ്റ്സ്, ബസ്ഷെല്‍ട്ടര്‍, ചേരിപ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെ പുനരധിവസിപ്പിക്കല് എന്നീ പദ്ധതികള്‍ക്കായി പ്രമുഖ ആര്‍ക്കിടെക്റ്റ്സ് ആര്‍ക്കിടെക്റ്റ് കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഡിസൈനുകള്‍. ഐഐഎ ചെയര്മാന് ആര്‍ക്കിടെക്റ്റ് സി.നജീബ് കൊച്ചികൊര്പ്പറേഷന് ടൗണ്‍പ്ലാനിങ്ങ് കമ്മറ്റി ചെയര്മാന് കെ.ജെ.സോഹന്‍ ഡിസൈനുകള്‍ കൈമാറിക്കൊണ്ട് സോഷ്യല്സര്ക്യൂട്ട് ഉദ്ഘാടനം ചെയ്തു. ഡിസൈനുകള്‍ സമര്‍പ്പിച്ച ഏഴോളം കോളേജുകളില്‍ നിന്നും ബെഡ്ഷെല്ട്ടര് ഒന്നാംസമ്മാനം എംഇഎസ് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ കുറ്റിപ്പുറം, രണ്ടാംസമ്മാനം ടി.കെ.എം.എന്‍ജിനീയറിങ്ങ് കോളേജ് കൊല്ലം, പബ്ലിക്ക്ടോയ്ലറ്റ് വിഭാഗത്തില്‍ ഒന്നാംസമ്മാനം കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് തിരുവനന്തപുരം, മുണ്ടന്‍വേലി ചേരിപ്രദേശ പുനരുദ്ധാരണ വിഭാഗത്തില്‍ ഒന്നാംസമ്മാനം കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് തിരുവനന്തപുരം , എന്നീ കോളേജുകള്‍ സമര്‍പ്പിച്ച ഡിസൈനുകളാണ് അവാര്‍ഡിന് അര്‍ഹമായത്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച് പ്രമുഖരായ 27 ഓളം ആര്‍ക്കിടെക്റ്റുമാരെയും ചടങ്ങില്‍ ആദരിച്ചു. സോഷ്യല്സര്ക്യൂട്ടിന്റെ ഭാഗമായുള്ള എല്ലാ പദ്ധതികളും ഏറ്റവും പെട്ടെന്നു തന്നെ നടപ്പാക്കുമെന്ന് ഐഐഎ ചെയര്മാന് ആര്‍ക്കിടെക്റ്റ് സി.നജീബ് പറഞ്ഞു. കേരളത്തിലെ പ്രമുഖരായ 150 ഓളം ആര്‍ക്കിടെക്റ്റ്സ് പങ്കെടുത്ത ചടങ്ങില്‍ പി.രാജീവ് എംപി, ആര്‍ക്കിടെക്റ്റ് ബി.സൂധീര്‍ (നാഷണല്‍ കൗണ്‍സില്‍ അംഗം ഐഐഎ) ജീന്‍ചാള്‍സ് (എം.ഡി.ആന്റ് സിഇഒ ലെഗ്രാന്‍ഡ് ഗ്രൂപ്പ്), വേണുഗോപാല്‍ (ലെഗ്രാന്‍ഡ് കേരള ചീഫ്മാര്ക്കറ്റിങ്ങ് മാനേജര്‍), ആര്‍ക്കിടെക്റ്റ് ജെഫ് ആന്റണി (നാഷണല്‍ കൗണ്‍സില്‍ അംഗം ഐഐഎ), പത്മശ്രീ ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍, .കൊച്ചുതൊമ്മന്മാത്യു (ഐഐഎ സെക്രട്ടറി കൊച്ചി സെന്റര്‍), ബോസ്കൃഷ്ണ ആചാരി (കൊച്ചിന് ബിനാലെ ചെയര്മാന്) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: