തൃപ്പൂണിത്തുറ: ചോറ്റാനിക്കര ടൗണില്‍ പഞ്ചായത്ത് അധികൃതര്‍ മൂടിയ കാനയിലെ മണ്ണ് നീക്കം ചെയ്ത് മലിനജലം ഒഴുക്കിക്കളയാന്‍ സൗകര്യമുണ്ടാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ തൃപ്പൂണിത്തുറ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
കാന മൂടിയതിനെത്തുടര്‍ന്ന് ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കാനകളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചോറ്റാനിക്കരയില്‍ എത്രയും വേഗം ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കുകയും വേണമെന്ന് സംഘടനാ യോഗം ജില്ലാ കളക്ടറോടും ആര്‍ഡിഒയോടും അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി.ഷിജു, ഷാജി ജോര്‍ജ്, എം.പി.ശ്രീദേവന്‍, കെ.ബി.ജയന്, കെ.എസ്.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: