കൊച്ചി: അപകടസാദ്ധ്യതയുള്ള തൊഴില്‍ ചെയ്യുന്ന മുഴുവന്‍ ചുമട്ടുതൊഴിലാളികളേയും ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരളപ്രദേശ് ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 3 ലക്ഷം വരുന്ന കേരളത്തിലെ ചുമട്ട് തൊഴിലാളികള്‍ക്ക് ഫലപ്രദമായ ആരോഗ്യസംരക്ഷണപദ്ധതികള് സംസ്ഥാനസര്‍ക്കാരും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളുടെയും ആശ്രിതരായ കുടുംബങ്ങളുടെയും ആരോഗ്യസരംക്ഷണം ഇഎസ്ഐ ഉറപ്പാക്കുന്നുണ്ട്. ചുമട്ട് തൊഴിലാളികളുടെ മിനിമം പെന്ഷന് 3000 രൂപയാക്കുക, ജോലിയും, കൂലിയും സംരക്ഷിക്കുക, ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, യന്ത്രവല്ക്കരണമൂലം തൊഴില്‍ നഷ്ടമുണ്ടാകുമ്പോള്‍ നഷ്ടപരിഹാരത്തിന് ബദല്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ ഫെഡറേഷന് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നു അദ്ദേഹം പറഞ്ഞു.
യൂണിയന് പ്രസിഡന്റ് വി.വി.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ.ഡി.ഉണ്ണികൃഷ്ണന്, സെക്രട്ടറി ആര്.രഘുരാജ്, കെ.വി.മധുകുമാര്‍, കെ.എ.പ്രഭാകരന്, വി.എസ്.ധനീഷ്, കെ.സി.ബാബു, എന്‍.സുന്ദരേശ്വകമ്മത്ത്, പി.എസ്.സജിത്ത് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: