പറവൂര്‍: വരാപ്പുഴ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ച് മൂടിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണകക്ഷിയിലെ ചിലരും കരാറുകാരും തമ്മിലുള്ള രഹസ്യ നീക്കത്തെ തുടര്‍ന്നാണ് അഞ്ചാം വാര്‍ഡിലെ സ്വകാര്യ പറമ്പില്‍ മാലിന്യങ്ങള്‍ തള്ളിയത്. ജനരോഷം ശക്തമായതോടെ മാലിന്യങ്ങള്‍ മണ്ണിട്ട് മൂടുകയായിരുന്നു. എന്നാല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയെന്നാണ് ഭരണകക്ഷിയിലെ ചിലര്‍ പറഞ്ഞത്. ഇത് ഭരണകക്ഷികള്‍ തമ്മിലുള്ള പടലപ്പിണക്കത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. 26ന് നടക്കുന്ന പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിയില്‍ മാലിന്യ വിഷയം കൂടുതല്‍ വിവാദങ്ങളിലേക്ക് നിങ്ങാന്‍ സാധ്യതയേറുന്നു. ഭരണകക്ഷിയിലെ ചിലരുടെ ഏകപക്ഷയമായ നിലപാടിനെതിരെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന ഷീല ജോര്‍ജ്ജ് തല്‍സ്ഥാനം കഴിഞ്ഞ മാസം രാജി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: