തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഈമാസം 22ന് തുടങ്ങും. സംസ്ഥാനത്ത് 288 ഉം ഡല്‍ഹിയില്‍ രണ്ടും ദുബൈയില്‍ ഒന്നും ഉള്‍പ്പടെ 291 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 22 മുതല്‍ 25വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. 22, 23 തീയതികളില്‍ എഞ്ചിനിയറിംഗ് എന്ട്രന്സും 24, 25 തീയതികളില്‍ മെഡിക്കല്‍ എന്ട്രന്സും നടക്കും.
126932 പേരാണ് മെഡിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലായി എന്‍ട്രന്‍സിന് അപേക്ഷിച്ചിട്ടുള്ളത്. 180920 പേര് എഞ്ചിനിയറിംഗിനും 67092 പേര് മെഡിക്കലിനുമാണ് അപേക്ഷിച്ചിട്ടുള്ളത്. 49080 പേര് രണ്ട് പരീക്ഷകളും എഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: