പെരുമ്പാവൂര്‍: ആര്‍എസ്എസിന്റെ മധ്യകേരളത്തിലെ പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21 മുതല്‍ മെയ് 12 വരെയുള്ള ക്യാമ്പാണ് വളയന്‍ ചിറങ്ങര ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നടക്കുന്നത്. ശിക്ഷാ വര്‍ഗ്ഗിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 10.30ന് നടക്കും. എറണാകുളം,ആലപ്പുഴ, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ റവന്യൂ ജില്ലകളിലെ അഞ്ഞൂറോളം ശിക്ഷാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഇത്രയും പേരെ ഒരേസമയം ഉള്‍ക്കൊള്ളാവുന്ന സഭാഗൃഹം അധികാരി ഗൃഹങ്ങള്‍, കാര്യാലയം, അടുക്കള, കലവറ, ബൗദ്ധീക് വിഭാഗം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ന് ഉച്ചയോട ശിക്ഷാര്ത്ഥികള് എത്തിച്ചേരും.
തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ വാഴൂര്‍ ആശ്രമം മാഠാധിപതി ഗരുഡധ്വജാനന്ദ സ്വാമികള്‍ ശിബിരം ഉദ്ഘാടനം ചെയ്യും. പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. മെയ് 11ന് പഥസഞ്ചലനവും ശാരീരിക് പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: