ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്പിന്നര്‍ അമിത് മിശ്ര വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിനൊപ്പമെത്തി. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയുടെ 85 വിക്കറ്റ് എന്ന നേട്ടത്തിനൊപ്പമാണ് അമിത് മിശ്ര എത്തിയത്. വെള്ളിയാഴ്ച കിംഗ്സ് ഇലവനെതിരെ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് മിശ്ര ഈ നേട്ടം കൈവരിച്ചത്. അഷര്‍ മഹ്മൂദ്, മനന്‍ വോറ എന്നിവരുടെ വിക്കറ്റുകളാണ് അമിത് പിഴുതത്.
പഞ്ചാബിനെതിരായ മത്സരത്തില്‍ അഷര്‍ മഹ്മൂദിനെ ആശിഷ് റെഡ്ഡിയുടെ കൈകളില്‍ എത്തിച്ചാണ് അമിത് മിശ്ര 84-ാം വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് മനന്‍ വോറയെ ഇഷാന്ത് ശര്‍മ്മയുടെ കൈകളിലെത്തിച്ച് അമിത് ഐപിഎല്‍ വിക്കറ്റുകളുടെ എണ്ണം 85 ആക്കി.
കഴിഞ്ഞ ദിവസം പൂനെക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ അമിതിന് ഒരു പന്തിന്റെ വ്യത്യാസത്തിലാണ് തുടര്‍ച്ചയായി നാല് വിക്കേറ്റ്ന്ന അപൂര്‍വ നേട്ടം നഷ്ടമായത്. ഐപിഎല്‍ ചരിത്രത്തില്‍ അമിത് മിശ്രയുടെ മൂന്നാമത്തെ ഹാട്രിക്കായിരുന്നു പഞ്ചാബിനെതിരെ പിറന്നത്.
2008-2011 സീസണുകളിലായിരുന്നു ഇതിനു മുന്‍പ് അമിത് മിശ്രയുടെ ഹാട്രിക് പ്രകടനം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കെന്ന റെക്കോര്‍ഡും ഈ ഹരിയാനക്കാരന് സ്വന്തം പേരിലാക്കി.
ആറാം സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്നായി 23.50 ശരാശരിയില്‍ 11 വിക്കറ്റുകളാണ് ഇതുവരെ അമിതിന്റെ സമ്പാദ്യം. പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തില്‍ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നാണ് അമിതിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
അമിത് മിശ്രയ്ക്ക് പുറമെ ഒന്‍പത് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയും തിസാര പെരേരയും ഹൈദരാബാദിന്റെ വിജയത്തിലെ നിര്‍ണ്ണായക ഘടകങ്ങളാണ്. 2013 ഐപിഎല്ലിലെ മികച്ച ഏഴു ബൗളര്‍മാരില്‍ മൂന്ന് പേരും ഹൈദരാബാദ് സണ്‍റൈസേഴ്സ് താരങ്ങളാണെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: