Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴയ സ്മരണകള്‍

Janmabhumi Online by Janmabhumi Online
Apr 20, 2013, 09:00 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

അരനൂറ്റാണ്ട്‌ കാലത്തിനപ്പുറത്തേക്ക്‌ ഓര്‍മകള്‍ കടന്നു ചെല്ലാന്‍ അവസരം തന്ന ചില കാര്യങ്ങള്‍ ഉണ്ടായി. അതില്‍ ഒന്ന്‌ വിഷാദജനകവും മറ്റത്‌ സന്തോഷകരവുമായിരുന്നു. രണ്ടിന്റേയും ഓര്‍മകള്‍ സുഖകരം തന്നെ. ദുഃഖകരമായത്‌ ആദ്യം വിവരിക്കട്ടെ. ഇരിട്ടി ഹൈസ്കൂളില്‍ ഗുമസ്ഥനായിരുന്ന കെ.പി.പത്മനാഭന്‍ നമ്പ്യാര്‍ അന്തരിച്ചുവെന്നതാണ്‌ വാര്‍ത്ത. 1959 മുതല്‍ അഞ്ചാറുവര്‍ഷക്കാലം ആ ഭാഗത്ത്‌ പ്രചാരകനായിരുന്ന കാലത്ത്‌ ഏറ്റവും മമതാബന്ധം പുലര്‍ത്തിയായിരുന്ന ആളായിരുന്നു പപ്പേട്ടന്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കെ.പി.ആര്‍ എന്നു വിളിച്ചിരുന്ന രാമചന്ദ്രന്‍ നമ്പ്യാരുമുണ്ടായിരുന്നു. പപ്പേട്ടന്‍ ശാഖയിലെ കാര്യങ്ങളില്‍ വലിയ താല്‍പ്പര്യമെടുത്തിരുന്ന ആളാണ്‌. ഇരിട്ടിക്കടുത്ത്‌ കീഴൂര്‍ എന്ന സ്ഥലത്തെ വാഴുന്നവര്‍ കുടുംബത്തിലുള്ളവരാണ്‌ അക്കാലത്ത്‌ സംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്‌. കീഴൂര്‍ ഇടം എന്നാണ്‌ കുടുംബപ്പേര്‌. ഇടവുമായി ബന്ധപ്പെട്ട കുടുംബമായിരുന്നു പപ്പേട്ടന്റെതും. അതിനുപുറമെ കളരിയും മര്‍മ്മ ചികിത്സയും മറ്റും നടത്തിവന്ന കുഞ്ഞനന്തന്‍ കുരിക്കളും സഹോദരങ്ങളും ബാലകൃഷ്ണന്‍ അനന്തന്‍ മാസ്റ്റര്‍ തുടങ്ങി ഒട്ടേറെ ചെറുപ്പക്കാര്‍ അന്നത്തെ ശാഖയിലുണ്ടായിരുന്നു. അവരൊക്കെ ഏതാണ്ട്‌ ആരാധനാഭാവത്തോടെ കണ്ടിരുന്ന എന്റെ മുന്‍ഗാമി കൃഷ്ണശര്‍മാജിയും വി.പി.ജനാര്‍ദ്ദനനും അദൃശ്യസാന്നിദ്ധ്യമായിരുന്നു. ഇന്നത്തെ പഴശ്ശി പദ്ധതിയുടെ കുയിലൂര്‍ അണക്കെട്ട്‌ നിര്‍മിക്കുന്നതിനുമുമ്പ്‌ കീഴൂരില്‍ എക്കാലത്തും ജലസമൃദ്ധമായ പുഴയിലെ കുളി അത്യന്തം ഉന്മേഷകരമായിരുന്നു. കടവിനടുത്ത കാവിലെ മരങ്ങളില്‍ ചാടി മറിഞ്ഞ്‌ അഭ്യാസങ്ങള്‍ കാണിക്കുന്ന മൊച്ചക്കുരങ്ങന്മാരും കുളിക്കാന്‍ പോകുന്നവര്‍ക്ക്‌ സന്തോഷം നല്‍കി. പപ്പേട്ടനുമൊത്തുള്ള പുഴയിലെ കുളി രസകരമായിരുന്നു.

ധാരാളം വായനയുള്ള ആളായിരുന്നതിനാല്‍ അദ്ദേഹവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ബൗദ്ധികമായ നല്ല നിലവാരം ലഭിച്ചിരുന്നു. അവരുടെ വീട്ടില്‍ താമസിക്കാനും ധാരാളം അവസരങ്ങളുണ്ടായി. കൊല്ലത്തുകാരന്‍ എസ്‌.ഗോപാലകൃഷ്ണന്‍ മരാമത്തു വകുപ്പില്‍ പുതിയ നിയമനം കിട്ടിയപ്പോള്‍ അവിടെ ആപ്പീസ്‌ മുറിയെന്നറിയപ്പെട്ടിരുന്ന പഴയ അധികാരിയുടെ ഒരു ചെറിയ വീട്‌ താമസത്തിനായി ലഭ്യമാക്കിയിരുന്നു. പ്രചാരകന്മാര്‍ വന്നാല്‍ താമസിക്കുന്നതും ആ മുറിയിലായിരുന്നു. ഗോപാലകൃഷ്ണന്‍ അവിടത്തെ സ്വയംസേവകര്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ തികച്ചും സ്വാഭാവികമായിട്ടാണ്‌. ആനന്ദകരവും പ്രയോജനപ്രദവുമായി കീഴൂരിലെ ഒട്ടേറെ അനുഭവങ്ങള്‍ തെളിഞ്ഞുവരുന്നു.

കണ്ണൂരില്‍നിന്ന്‌ മടങ്ങിയ മറ്റു സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച കാലത്തും കീഴൂരുമായി ബന്ധം നിലനിര്‍ത്തിപ്പോന്നു. അവിടെ പോയ അവസരങ്ങളിലെല്ലാം പഴയ സ്വയംസേവക സുഹൃത്തുക്കളെ കാണാന്‍ ശ്രദ്ധിച്ചു. പത്ത്‌ വര്‍ഷം മുമ്പ്‌ ഇരിട്ടിഹൈസ്കൂളില്‍ നടത്തപ്പെട്ട കണ്ണൂര്‍ ജില്ലാ തരുണ ശിബിരത്തില്‍ അവരെ ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചു. പത്മനാഭന്‍ നമ്പ്യാരേയും അന്നു കണ്ടു. പണ്ടുകണ്ട യുവാവായിരുന്നില്ല, സര്‍വീസില്‍ നിന്ന്‌ വിരമിച്ച്‌ വാര്‍ദ്ധക്യം എത്തിനോക്കുന്ന അവസ്ഥയിലാണ്‌ കണ്ടതെന്നുമാത്രം. പപ്പേട്ടന്റെ മാത്രമല്ല, മേറ്റ്ല്ലാ പഴയ പ്രവര്‍ത്തകരുടേയും കാര്യത്തില്‍ അത്‌ ശരിയായിരുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹത്തിന്റെ സംസാരവും പ്രസന്നഭാവവും മാത്രം. വാര്‍ധക്യം ബാധിക്കാതെയുണ്ടായിരുന്നു.വടക്കെ മലബാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്ന മുഖങ്ങളില്‍ ഒന്നായിരുന്നു പത്മനാഭന്‍ നമ്പ്യാരുടേത്‌. അദ്ദേഹം ഇന്നില്ല എന്ന്‌ അറിയുമ്പോള്‍ മനസ്സ്‌ മ്ലാനമാകുന്നു. ഇരിട്ടിയിലും കീഴൂരിലും പരിസരങ്ങളിലുമുണ്ടായിരുന്ന അനേകമനേകം പേരുടെ ഓര്‍മകള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു. പത്മനാഭന്‍ നമ്പ്യാര്‍ക്ക്‌ നമസ്ക്കാരം.

ഇനി സന്തോഷദായകമായ സ്മരണയെപ്പറ്റി അല്‍പ്പം. പൊതുവേ ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തയാളാണ്‌ ലേഖകന്‍. കണ്ണൂരില്‍ പ്രചാരകനായിരുന്ന അരനൂറ്റാണ്ടിനപ്പുറത്തുള്ള കാലത്ത്‌ കാര്യാലയമായിരുന്ന രാഷ്‌ട്രമന്ദിരം തളാപ്പ്‌ ശ്രീസുന്ദരേശ്വര ക്ഷേത്രത്തിന്‌ മുന്നിലായിരുന്നു. അവിടുത്തെ കെങ്കേമമായ ഉത്സവത്തിന്റെ അവസരത്തില്‍ മറ്റു ശാഖകള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു പതിവ്‌.

ഈ വര്‍ഷത്തിലെ തൊടുപുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തില്‍ ഒരു ദിവസം കുറച്ചുസമയം പോയി. കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേളക്കാരും വാദ്യക്കാരും ആനകളും ആട്ടക്കാരും സംഗീതജ്ഞരും നാദസ്വരക്കാരുമൊക്കെ ഓരോ ദിവസങ്ങളിലും ഉത്സവം കൊഴുപ്പിക്കാന്‍ എത്തുക പതിവാണ്‌. തപസ്യയിലും മറ്റും സജീവമായ നാരായണ ചാക്യാരുടെ കൂത്തും പതിവ്‌ അനുഷ്ഠാനമാണ്‌.

അഞ്ചരപ്പതിറ്റാണ്ടുമുമ്പ്‌ ഉത്സവം ഇന്നത്തെപ്പോലെ കേമമല്ലാതിരുന്ന കാലത്ത്‌ ഞാനും ഉത്സവ പ്രേമിയായിരുന്നു. മിക്കടിവസങ്ങളിലും ക്ഷേത്രത്തില്‍ ഹാജരാവുമായിരുന്നു. 1955 അവസാനം തൊടുപുഴയില്‍ സംഘശാഖ ആരംഭിച്ചത്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മതിലകത്താണ്‌. വളരെ വേഗം ധാരാളം ചെറുപ്പക്കാരും യുവാക്കളും സംഘത്തില്‍ വന്നുതുടങ്ങി. അക്കാലത്തെ ഉത്സവത്തിന്‌ വന്നെത്തിയിരുന്ന ജന സഞ്ചയം യാതൊരുവിധ ചിട്ടയും പാലിച്ചിരുന്നില്ല. അതിന്‌ ഒരു നിയന്ത്രണം വരുത്തുന്നതില്‍ ക്ഷേത്രഭാരവാഹികളെ സഹായിക്കാന്‍ സ്വയംസേവകര്‍ക്ക്‌ കഴിയുമോ എന്ന പ്രശ്നം അവര്‍ ഉന്നയിച്ചു. സംഘത്തില്‍ നിന്ന്‌ അവര്‍ എന്താണ്‌ പ്രതീക്ഷിക്കുന്നതെന്നറിയാന്‍ ശ്രമിച്ചു. ചെരിപ്പിട്ട്‌ മതില്‍ക്കകത്ത്‌ കയറുക, പുകവലിക്കുക, സ്ത്രീകള്‍ ഉത്സവം കാണാന്‍ നില്‍ക്കാറുള്ള കൊട്ടാരവളപ്പില്‍ തിക്കിത്തിരക്കി വരുന്നവരെ ഉപദേശിച്ച്‌ തിരിച്ചയയ്‌ക്കുക തുടങ്ങിയ കുറെ കാര്യങ്ങള്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഉത്സവത്തിന്‌ മുമ്പ്‌ സ്വയംസേവകര്‍ ഒരുമിച്ചിരുന്നു ഇക്കാര്യങ്ങള്‍ ആലോചിച്ചു. ശാഖയുമായി ബന്ധപ്പെടുന്നതിനുമുമ്പ്‌ മദ്യപാനവും മറ്റു ദുശ്ശീലങ്ങളും ഉണ്ടായിരുന്ന ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ സംബന്ധിച്ച്‌ ഇതൊരു പരീക്ഷണവും വെല്ലുവിളിയുമായി എടുത്തു.

ചിത്രം വരയ്‌ക്കുന്നതുപോലെ മനോഹരമായ വടിവില്‍ എഴുതാന്‍ കഴിവുള്ള വിശ്വനാഥന്‍ എന്ന സ്വയംസേവകന്‍, പൊതുജനങ്ങളോടുള്ള അഭ്യര്‍ത്ഥനകള്‍ എഴുതി യഥാസ്ഥാനങ്ങളില്‍ വെച്ചു. സന്നദ്ധഭടന്മാര്‍ക്കുള്ള ബാഡ്ജുകളും അദ്ദേഹം തന്നെ തയ്യാറാക്കി. 25-30 പേര്‍ പത്തുദിവസത്തെ ഉത്സവത്തിനും അവിടെ സേവനമനുഷ്ഠിച്ചു. ഉത്സവത്തിന്‌ വന്ന ബഹുഭൂരിപക്ഷത്തിന്റെയും പ്രശംസ അവര്‍ക്ക്‌ ലഭിച്ചു. അന്ന്‌ ഒന്നുരണ്ടു പേര്‍ അവിടെ ക്രമീകരണങ്ങള്‍ക്ക്‌ ശ്രമിച്ച സ്വയംസേവകരെ ധിക്കരിക്കാന്‍ വന്നുവെങ്കിലും അവരെ മുതിര്‍ന്നവര്‍ അനുനയിപ്പിച്ചു വിട്ടു.

സംഘത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ക്ഷേത്രപരിസരം ലഭിക്കാന്‍ ഈ നടപടി ഉപകരിച്ചു. മതില്‍ക്ക്‌ പുറത്ത്‌ പുഴവക്കത്ത്‌ കുറേ സ്ഥലം ചവര്‍ക്കൂമ്പാരമായി കിടന്നത്‌ വൃത്തിയാക്കി ശാഖ അങ്ങോട്ടുമാറ്റി. വര്‍ഷങ്ങള്‍ക്കുശേഷം തൊടുപുഴയിലെ എല്ലാ നല്ല സംരംഭങ്ങള്‍ക്കും മുന്നില്‍ നിന്ന പി.ബി.നാരായണന്‍നായരുടെ ഉത്സാഹത്തില്‍ പുഴയുടെ അടിത്തട്ടുമുതല്‍ കരിങ്കല്‍ ഭിത്തി കെട്ടിയുയര്‍ത്താന്‍ നടത്തിയ ശ്രമത്തില്‍ നൂറുകണക്കിന്‌ സ്വയംസേവകര്‍ കല്ലു ചുമക്കാനും മറ്റും പങ്കുചേര്‍ന്നു.

ആദ്യം സംഘത്തെ പൊതുവേയും ഉത്സവക്കാലത്ത്‌ ക്രമീകരണങ്ങള്‍ക്കുദ്യമിച്ചതിനെയും എതിര്‍ക്കാന്‍ ശ്രമിച്ച ചില പ്രമുഖര്‍, പിന്നീട്‌ എം.എ.സാര്‍ പ്രചാരകനായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ച ഏതാനും മാസക്കാലത്തെ സമ്പര്‍ക്കംകൊണ്ടും ഭാസ്ക്കര്‍ റാവുജിയുമായി ബന്ധപ്പെട്ടും തികഞ്ഞ സംഘാനുഭാവിയായിത്തീര്‍ന്നു. അവരുടെ കുടുംബത്തിലെ മൂന്നാംതലമുറയും ഇപ്പോള്‍ സജീവമാണ്‌.

ഈയിടെ പഴയ ചില കത്തുകള്‍ എടുത്ത്‌ വായിച്ച്‌ സ്മരണകള്‍ അയവിറക്കിയപ്പോള്‍ അല്‍പ്പകാലം അകന്നുനിന്ന ഒരു സ്വയംസേവകന്‍ എഴുതിയ ഒരു കത്ത്‌ വായിക്കാന്‍ ഇടയായി. ഒന്നാന്തരം കാലിഗ്രാഫ്‌ ആയ കൈപ്പട പഴയ സ്മരണകളെ കണ്ണില്‍ നനവുണ്ടാക്കുന്നവിധത്തില്‍ ഉണര്‍ത്തി.

ഇക്കുറി ഉത്സവം കാണാന്‍ പോയപ്പോള്‍ പഴയ സ്മരണകള്‍ വീണ്ടും മുന്നില്‍ വന്നു. ഇത്തരം സംരംഭങ്ങള്‍ക്ക്‌ ഇറങ്ങുമ്പോള്‍ സ്വയംസേവകരാണെന്ന ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടതെന്ന ഭാസ്കര്‍റാവുവിന്റെ ഉപദേശവും തികട്ടി വന്നു.

പി. നാരായണന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

Kerala

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

Kerala

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

India

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ വിവാദത്തിന് തീ കൊളുത്തി കലാപമുണ്ടാക്കി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഉദ്ധവ് താക്കറെ

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies