തിരുവനന്തപുരം: മന്ത്രി ഷിബു ബേബിജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാകോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള രംഗത്ത്. മുന്‍ വനംമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പേഴ്സനല്‍ സ്റ്റാഫംഗമായിരുന്ന അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ മന്ത്രി ഷിബു ബേബിജോണിന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് പിള്ളയും കേരള കോണ്‍ഗ്രസ്സും(ബി) രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റാഫിനെ പുനര്‍നിയമിക്കാനുള്ള നീക്കം ഉടന്‍ തടയണമെന്ന് ആര്‍. ബാലകൃഷ്ണപിള്ളയും പാര്‍ട്ടി നേതാക്കളും യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗണേഷ് കുമാറിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.അജിത് കുമാറിനെയാണ് ഷിബു ബേബിജോണിന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. അജിത്തിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഷിബു ബേബിജോണ്‍ പൊതുഭരണ വകുപ്പിന് കത്തു നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഗണേഷ് മന്ത്രിയായിരുന്നപ്പോള്‍ തന്നെ അജിത്തിനെ സ്റ്റാഫില്‍ നിന്നൊഴിവാക്കണമെന്നു പിള്ള വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് ഗണേഷ് തയാറായിരുന്നില്ല.
ഗണേഷ് വിഷയത്തില്‍ ഷിബു ബേബിജോണിന്റെ ഇടപെടല്‍ വെറും അഭിനയം മാത്രമായിരുന്നെന്നു പുതിയ സംഭവവികാസത്തിന്റെ അടിസ്ഥാനത്തില്‍ തെളിഞ്ഞുവെന്നു ബാലകൃഷ്ണപിള്ള ആരോപിച്ചു.
ഗണേഷിന്റെ വക്താവ് മാത്രമാണ് ഷിബു. ഗണേഷിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഷിബുവിന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം പാര്‍ട്ടി പ്രതിനിധികള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മലയാളം പ്ലാന്റേഷന്റെ ലെയ്സണ്‍ ഓഫിസറായിരുന്ന അജിത്തിനെ ഗണേഷിന്റെ സ്റ്റാഫില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ടെങ്കിലും മന്ത്രി വഴങ്ങിയിരുന്നില്ല.
ഇക്കാര്യം രണ്ടു വര്‍ഷം മുന്‍പ് തന്നെ യുഡിഎഫ് കണ്‍വീനറേയും കെപിസിസി പ്രസിഡന്റിനേയും അറിയിച്ചിരുന്നെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: