വൈക്കം: വില്‍പ്പാട്ട്, വില്ല്, കുടം, മൃദംഗം എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. വൈക്കത്തപ്പനം ധ്യാനിച്ചാണ് വില്‍പ്പാട് തുടങ്ങുന്നത്. ഗണപതിസ്തുതി, ദേവീസ്തുതി, സരസ്വതീ സ്തുതി, അമ്മന്‍ കഥ എന്നിവയ്ക്ക് ശേഷം മംഗളം പാടി അവസാനിപ്പിക്കുന്നു. വാണിയന്മാരുടെ പാരമ്പര്യകലയാണ് വില്‍പ്പാട്ട്. പാട്ടിനനുസരിച്ച് കുംഭകുടക്കാര്‍ ചുവടുവച്ചു നൃത്തമാടുന്നതും പ്രത്യേകതയാണ്. ഇവര്‍ പാടുന്നിടത്തു ദേവീസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: