Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പെണ്‍ജയില്‍ തുറക്കും സ്നേഹ നിലാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 10:20 pm IST
in Lifestyle

വേറിട്ട വഴികളിലൂടെ സഞ്ചരിച്ച്‌ മാറിവരുന്ന കാലത്തിന്റെ ജീവിത സപര്യകള്‍ക്കൊപ്പം പെണ്‍കരുത്തിന്റെ പുതിയ അധ്യായം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്‌ സീക്കയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വനിതാ ജയില്‍ വാര്‍ഡന്മാര്‍. തടവറയുടെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ കഴിയുന്നവരെ പ്രകാശത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുകയാണ്‌ ഇവര്‍. സുരക്ഷ നല്‍കുകയെന്നത്‌ നന്നെ ബുദ്ധിമുട്ടുളള കാര്യമാണെന്നിരിക്കെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലഴികള്‍ക്കിടയില്‍ കഴിയുന്നവരെ ശുശ്രൂഷിക്കുകയും അവരുടെ സുരക്ഷിതത്വം ഏറ്റെടുക്കുകയും ചെയ്യുക, ഇതാണ്‌ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വനിതാ വാര്‍ഡരുടെ മുന്നിലുള്ള ഭാരിച്ച ഉത്തരവാദിത്വം. ഇത്‌ ഏറ്റെടുക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളോ സ്ത്രീയാണെന്നതോ ഇവര്‍ക്ക്‌ മുന്നില്‍ തടസമായില്ല. വിദ്യാഭ്യാസപരമായി വളരെ ഉയര്‍ന്ന യോഗ്യതകളുളളവരാണ്‌ ഇവര്‍.

എസ്‌എസ്‌എല്‍സി മാത്രം യോഗ്യതയുളള ജയില്‍ വാര്‍ഡന്‍ തസ്തികയിലേക്ക്‌ പിഎസ്സി വഴി അപേക്ഷിച്ച്‌ ജോലി ലഭിച്ചപ്പോള്‍ ഏറെ ആശങ്കയോടെയാണ്‌ ചിലരെങ്കിലും എത്തിയത്‌. എന്നാല്‍ പരിശീലനം പൂര്‍ത്തിയായപ്പോള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തോടെയാണ്‌ ജോലിയിലേക്ക്‌ പ്രവേശിക്കുന്നതെന്ന്‌ ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

പരിശീലനം പൂര്‍ത്തിയായതോടെ ജീവിതത്തിലും എറ്റെടുക്കുന്ന ജോലിയിലും അടുക്കും ചിട്ടയും സിദ്ധിച്ചതായും ആത്മവിശ്വസത്തോടെ എന്തിനേയും നേരിടാന്‍ ധൈര്യം ലഭിച്ചുവെന്നും ജയില്‍ വാര്‍ഡനായി പുറത്തിറങ്ങിയ കോഴിക്കോട്‌ സ്വദേശിയും ഇലക്ട്രോണിക്സില്‍ ബിടെക്‌ ബിരുദധാരിയുമായ രാഖീരാഘവന്‍ പറഞ്ഞു. കുറ്റവാളികളുടെ ഇടയിലാണ്‌ ഇനിയുളള കാലമെന്നതില്‍ യാതൊരു ആശങ്കയുമില്ലെന്നും ഇത്തരം ഒരു ജോലി ഏറ്റെടുക്കാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടയാണെന്നും അവര്‍വ്യക്തമാക്കി. സിവില്‍ എഞ്ചിനീയറിംഗ്‌ ഡിപ്ലോമ യോഗ്യതയുളള ഷെറീനയും പരിശീലന കാലയളവിലെ ബെസ്റ്റ്‌ ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുജ എസ്‌ നായരും, ബെസ്റ്റ്‌ ഇന്‍ഡോറായി തിരഞ്ഞെടുക്കപ്പെട്ട നഹീദ അഞ്ചുകണ്ടിയും, ബെസ്റ്റ്‌ ഓള്‍ റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട സി.എ.നിഷമണിയുമടക്കമുളളവര്‍ എറ്റെടുക്കുന്ന ജോലി കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ്‌.

കഴിഞ്ഞ ഒമ്പതുമാസമായി ട്രെയിനിങ്ങിന്റെ ഭാഗമായി നേടിയെടുത്ത അറിവും മെയ്‌വഴക്കവും വിവാഹിതരും അമ്മമാരുമായിട്ടുളള ഇവരില്‍ മിക്കവര്‍ക്കും ഭാവി ജീവിതത്തിന്‌ മുതല്‍കൂട്ടാകുമെന്നുറപ്പാണ്‌. സൈനിക പരിശീലന മാതൃകയിലുള്ള അതികഠിനമായ പരിശീലനങ്ങളാണ്‌ ഇവര്‍ക്ക്‌ നല്‍കിയത്‌. ആയുധ പരിശീലനം, കരാട്ടെ, യോഗ, ക്രിമിനോളജി, മന:ശാസ്ത്രം, പ്രഥമശുശ്രൂഷ തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം ഇവര്‍ നേടിയിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ആദ്യമായാണ്‌ വനിതകളുടെ മാത്രമായി ജയില്‍വാര്‍ഡന്മാരുടെ ഒരു പ്ലാറ്റൂണ്‍ പുറത്തിറങ്ങുന്നത്‌. പരിശീലനം പൂര്‍ത്തിയാക്കിയ വാര്‍ഡര്‍മാരെ സംസ്ഥാനത്തെ മൂന്നു മേഖലകളിലെ ജയിലുകളിലായി വരുംദിവസങ്ങളില്‍ വിന്യസിക്കും. വിധി വൈപരീത്യത്താല്‍ വഴി പിഴക്കപ്പെട്ടവരും ഏതൊ ഒരു അഭിശപ്ത നിമിഷത്തില്‍ ചെയ്തുപോയ തെറ്റിനാല്‍ ജയില്‍ അഴികള്‍ക്കിടയില്‍ എത്തിപ്പെടുകയും ചെയ്ത നൂറു കണക്കിന്‌ തടവു പുള്ളികളെ മാനുഷിക അവബോധം നല്‍കി മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുകയെന്ന മഹത്തായ ദൗത്യമാണ്‌ ഇവര്‍ക്കുമുന്നിലുള്ളത്‌.

ഗണേഷ്‌ മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.