Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോറ്റ്‌… തോറ്റ്‌… തോറ്റ്‌…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 10:00 pm IST
inSports

ന്യൂദല്‍ഹി: ദല്‍ഹിയുടെ കഷ്ടകാലം മാറുന്നില്ല. സ്വന്തം തട്ടകത്തിലും ദയനീയ തോല്‍വി. മോഹിത്‌ ശര്‍മ്മയെന്ന മീഡിയം പേസര്‍ക്ക്‌ മുന്നിലാണ്‌ ഇത്തവണ ദല്‍ഹി തലകുനിച്ചത്‌. ഐപിഎല്‍ ആറാം പതിപ്പില്‍ തുടര്‍ച്ചയായ ആറാം പരാജയമാണ്‌ ഡെയര്‍ ഡെവിള്‍സിനെ തേടിയെത്തിയത്‌. ചെന്നൈ സൂപ്പര്‍ കിംഗ്സിനോടാണ്‌ ആറാം മത്സരത്തില്‍ 86 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിടേണ്ടിവന്നത്‌.

ആദ്യം ബാറ്റ്‌ ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി 17.3 ഓവറില്‍ 83 റണ്‍സിന്‌ ഓള്‍ ഔട്ടായി. 65 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന മൈക്ക്‌ ഹസ്സിയുടെയും 30 റണ്‍സെടുത്ത റെയ്നയുടെയും 44 റണ്‍സെടുത്ത ധോണിയുടെയും തകര്‍പ്പന്‍ പ്രകടനമാണ്‌ ചെന്നൈക്ക്‌ മികച്ച ടോട്ടല്‍ സമ്മാനിച്ചത്‌. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡെയര്‍ ഡെവിള്‍സിന്‌ വേണ്ടി 31 റണ്‍സെടുത്ത കേദാര്‍ ജാദവാണ്‌ ടോപ്‌ സ്കോര്‍. സെവാഗ്‌ 17ഉം അജാന്ത മെന്‍ഡിസ്‌ 12ഉം റണ്‍സെടുത്തു. ദല്‍ഹി നിരയില്‍ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൈക്ക്‌ ഹസ്സിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

കഴിഞ്ഞ സീസണില്‍ ആദ്യ ആറ്‌ മത്സരങ്ങളില്‍ നാലിലും വിജയിച്ച ദല്‍ഹിക്ക്‌ ഇത്തവണ ഒരെണ്ണത്തില്‍ പോലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാന്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആക്രമണകാരികളായ സെവാഗ്‌-വാര്‍ണര്‍ ഓപ്പണിംഗ്‌ സഖ്യത്തിനോ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയുടെ അനുഭവ സമ്പത്തിനോ ഇര്‍ഫാന്‍ പഠാന്റെ ഓള്‍ റൗണ്ട്‌ മികവിനോ ഉമേഷ്‌ യാദവിന്റെയും മോണി മോര്‍ക്കലിന്റെയും വേഗതയേറിയ പന്തുകള്‍ക്കോ കഴിഞ്ഞില്ല. തുടര്‍ച്ചയായ ആറാം പരാജയത്തോടെ ദല്‍ഹിയുടെ നോക്കൗട്ട്‌ പ്രതീക്ഷകള്‍ക്ക്‌ കനത്ത മങ്ങലേറ്റു. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ പോലും നോക്കൗട്ട്‌ റൗണ്ടിലെത്താമെന്ന ഉറപ്പില്ലാത്ത സ്ഥിതിലാണ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌. ഒരു പോയിന്റ്‌ പോലും സ്വന്തമാക്കാന്‍ കഴിയാതെ ഏറ്റവും അവസാന സ്ഥാനത്താണ്‌ ദല്‍ഹി. അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ മൂന്നാം വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ പോയിന്റ്‌ പട്ടികയില്‍ നാലാമതാണ്‌.

ടോസ്‌ നേടി ആദ്യം ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ചെന്നൈക്ക്‌ വേണ്ടി ഇന്നിംഗ്സ്‌ ഓപ്പണ്‍ ചെയ്ത മുരളി വിജയ്‌ പെട്ടെന്ന്‌ മടങ്ങിയെങ്കിലും മറ്റൊരു ഓപ്പണറായ മൈക്ക്‌ ഹസ്സിയും ഒന്നാം നമ്പറിലിറങ്ങിയ സുരേഷ്‌ റെയ്നയും ചേര്‍ന്ന്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു. 13 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളുമായി 18 റണ്‍സെടുത്ത മുരളി വിജയ്‌ മോണ്‍ മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി മടങ്ങുമ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ്‌ മാത്രമാണുണ്ടായിരുന്നത്‌. എന്നാല്‍ ഹസ്സിയും റെയ്നയും ഒത്തുചേര്‍ന്നതോടെ കളിമാറി. 12.5 ഓവറില്‍ സ്കോര്‍ 90-ല്‍ എത്തിച്ചശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 30 റണ്‍സെടുത്ത റെയ്നയെ ഇര്‍ഫാന്‍ പഠാന്‍ കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണി തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്നു. ധോണിയും ഹസ്സിയും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 74 റണ്‍സ്‌ അടിച്ചുകൂട്ടി. ഒടുവില്‍ സ്കോര്‍ 19.3 ഓവറില്‍ 164ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 23 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത ധോണിയെ ഉമേഷ്‌ യാദവിന്റെ പന്തില്‍ അജാന്ത മെന്‍ഡിസ്‌ പിടികൂടി. ഇതിനിടെ മൈക്ക്‌ ഹസ്സി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 41 പന്തുകളില്‍ നിന്നാണ്‌ ഹസ്സി അര്‍ദ്ധശതകം തികച്ചത്‌. ഇന്നിംഗ്സിലെ അവസാന പന്തില്‍ ബ്രാവോ റണ്ണൗട്ടായി. 50 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 65 റണ്‍സെടുത്ത മൈക്ക്‌ ഹസ്സി പുറത്താകാതെ നിന്നു.

170 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിയുടെ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌ വീണ്ടും പരാജയപ്പെട്ടു. ഒരു റണ്‍സെടുത്ത വാര്‍ണറെ മോഹിത്‌ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത മന്‍പ്രീത്‌ ജുനേജയെ മോഹിത്‌ ശര്‍മ്മ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ സെവാഗും ജയവര്‍ദ്ധനെയും ചേര്‍ന്ന്‌ ദല്‍ഹിയെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 30-ല്‍ എത്തിയപ്പോള്‍ ആറ്‌ റണ്‍സെടുത്ത ജയവര്‍ദ്ധനെയെ ക്രിസ്‌ മോറിസ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. അതേ സ്കോറില്‍ തന്നെ സെവാഗിനെയും നഷ്ടപ്പെട്ടു. 13 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും സിക്സറുമടക്കം 17 റണ്‍സെടുത്ത സെവാഗിനെ മോഹിത്‌ ശര്‍മ്മ ഹസ്സിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 4ന്‌ 40. ഈ തകര്‍ച്ചയില്‍ നിന്ന്‌ തിരിച്ചുവരാന്‍ പിന്നീട്‌ ദല്‍ഹിക്ക്‌ കഴിഞ്ഞില്ല. പിന്നീട്‌ മെന്‍ഡിസും കേദാര്‍ ജാദവും ചേര്‍ന്ന്‌ സ്കോര്‍ മുന്നോട്ട്‌ നീക്കിയെങ്കിലും 61-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത അജാന്ത മെന്‍ഡിസ്‌ റണ്ണൗട്ടായി മടങ്ങി. പിന്നീട്‌ വിക്കറ്റ്‌ വീഴ്ചക്ക്‌ വേഗം കൂടി. ഇര്‍ഫാന്‍ പഠാന്‍ (2), അഗാര്‍ക്കര്‍ (3), മോണെ മോര്‍ക്കല്‍ (2) എന്നിവര്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. ഒമ്പതാമനായി ദല്‍ഹിയുടെ ടോപ്‌ സ്കോറര്‍ കേദാര്‍ ജാദവും (28 പന്തില്‍ 31) മങ്ങി.

മൂന്ന്‌ ഓവറില്‍ വെറും 10 റണ്‍സ്‌ മാത്രം വിട്ടുകൊടുത്താണ്‌ മോഹിത്‌ ശര്‍മ്മ ദല്‍ഹിയുടെ മൂന്ന്‌ വമ്പന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്‌. അശ്വിന്‍ രണ്ട്‌ വിക്കറ്റും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.