കോട്ടയം: പഠനത്തില്‍ സമര്‍ത്ഥരായ നിര്‍ദ്ധനരായ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. കോട്ടയംആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനായക എജ്യൂക്കേഷണല്‍ ഫൗണ്ടേഷന് എന്ന സ്ഥാപനമാണ് ഈ സൗജന്യ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പത്തോളം കോളേജുകളുമായി ചേര്‍ന്നാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിനീയറിംഗ്, നേഴ്സിംഗ്, ഡിഗ്രി, ബികോം, ബിബിഎ, എംബിഎ, എംസിഎ എന്നീ കോഴ്സുകള്‍ക്കാണ് പ്രവേശനം സാദ്ധ്യമാക്കുന്നത്. നാലുവര്‍ഷത്തെയും ഫീസ് പൂര്‍ണമായും വിനായക എജ്യൂക്കേഷണല്‍ ഫൗണ്ടേഷന് വഹിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് വിദ്യാഭ്യാസ പഠനസഹായം ലഭ്യമാകുന്നത്. പോയവര്‍ഷങ്ങളിലും മുപ്പതോളം കുട്ടികള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠനം നിഷേധിക്കുന്നു എന്ന കാഴ്ചപ്പാടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിക്കാന്‍ നിദാനമായതെന്ന് ഡയറക്ടര്‍ ജി.ഗോകുല്‍ പറഞ്ഞു. താത്പര്യമുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഉടന്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനായക എജ്യൂക്കേണല് ഫൗണ്ടേഷന്, കളത്തില്‍ ബില്‍ഡിംഗ്, ഐഡിബിഐ ബാങ്കിന് സമീപം,കഞ്ഞിക്കുഴി, കോട്ടയം. ഫോണ്‍: 09446609000, 0481 3219000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: