മൂന്നിലവ്: മൂന്നിലവ് പഞ്ചായത്തില്‍ നാളുകളായി അടച്ചുപൂട്ടിയിരിക്കുന്ന പാറമടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പൗരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരിങ്കല്‍ ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ത്രിതല പഞ്ചായത്തുകളുടെ ഭവനനിര്‍മ്മാണ പദ്ധതികള്‍ പോലും പൂര്‍ത്തീകരിക്കാനാവാത്ത സാഹചര്യമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പാറമടകള്‍ തുറന്നു പ്രവര്‍ത്തിച്ച് കരിങ്കല്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണവും നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ 287 പേര് ഒപ്പിട്ട നിവേദനം പഞ്ചായത്തില്‍ സമര്‍പ്പിച്ചു. പത്രസമ്മേളനത്തില്‍ രാജു കുന്നത്തുശേരില്‍, തോമസ് ഇളംതുരുത്തിയില്‍, മാത്യു മഞ്ഞക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: