വാഴൂര്‍: ശ്രീവിദ്യാധിരാജാ എന്‍എസ്എസ് കോളേജിന്റെ പ്രിന്‍സിപ്പലായി ഡോ.ടി.വി.മുരളീവല്ലഭന്‍ ചുമതലയേറ്റു. ഇതേ കോളേജിലെ ധനശാസ്ത്രവിഭാഗത്തലവനായി അദ്ദേഹം സേവനമുഷ്ഠിക്കുകയായിരുന്നു. മുംബൈ സൊരാഷ്ട്രീയന്‍ കോളേജില്‍ നിന്നും ‘ ശ്രേഷ്ഠനേട്ട പുരസ്കാരം’ കേരളത്തിലെ മികച്ച കോളേജദ്ധ്യാപകനുള്ള സെന്റ് ബെര്‍ക്ക്മാന്‍സ് പുരസ്കാരം(2010) എന്നിവ നേടിയിട്ടുണ്ട്. കൂടാതെ, ആസ്ട്രേലിയയില്‍ നടന്ന ലോകമതമഹാസമ്മേളനം(2009), കാനഡയില്‍ നടന്ന ലോക പരിസ്ഥിതി വിദ്യാഭ്യാസ സമ്മേളനം(2009), മലേഷ്യയില്‍ നടന്ന ലോക പരിസ്ഥിതി -ആദ്ധ്യാത്മിക സമ്മേളനം(2010) എന്നിവയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
യുജിസിയുടെ ദേശീയ റിസോര്‍ഡ് പേഴ്സണ്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലാ റിസേര്‍ച്ച് ഗൈഡ്, പൂനെയിലെ ഇന്ത്യന്‍ ശാസ്ത്ര-മത ഇന്‍സ്റ്റിറ്റിയൂട്ടിലെ റിസേര്‍ച്ച് ഫെല്ലോ എന്നീ നിലകളിലും ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: