മരട്: സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആരോഗ്യകേരളം പുരസ്കാരം മരട് നഗരസഭക്കും ലഭിച്ചു. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് മരടിന് ലഭിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്തി പത്രവും മൂന്നുലക്ഷ രൂപയും സംസ്ഥാന നഗരകാര്യവകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയില്‍നിന്നും നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ ഏറ്റുവാങ്ങി. നഗരസഭ കഴിഞ്ഞ വര്‍ഷം ആരോഗ്യമേഖലയില്‍ നടത്തിയ ജനോപകാരപ്രദമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്ക്കാരമെന്ന് അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞവര്‍ഷം നഗരസഭ ഏറ്റവും അധികം ശ്രദ്ധകേന്ദ്രീകരിച്ചത്. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കൗണ്‍സിലര്‍മാര്‍ തുടങ്ങി നിരവധിപേര്‍ ഇതില്‍ പങ്കാളികളായെന്ന് നഗരസഭാ ചെയര്മാന് പറഞ്ഞു. നഗരസഭയിലെ 33 ഡിവിഷനുകളില്‍ നിന്നും 200ല്‍ പരം സാന്ത്വനം അര്ഹിക്കുന്നരോഗികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്കി. ഭക്ഷണം, മരുന്ന് എന്നിവയും മറ്റുവൈദ്യ സഹായവും നഗരസഭ നല്കി. ഫെബ്രുവരിയില്‍ പാലിയേറ്റീവ് കീയര്‍ യൂണിറ്റിന്റെ വാര്‍ഷികവും ആഘോഷിച്ചു.
നഗരസഭ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ക്യാന്‍സര്‍ രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിച്ചു. രോഗനിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വികലാംഗരുടെ പ്രശ്നം പരിഹരിക്കാന്‍ വികലാംഗ പൊതുസഭനടത്തി. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവല്ക്കരണക്ലാസുകള്, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. നിര്‍ധന രോഗികള്‍ക്ക് മരടിലെ പി.എസ്.മിഷന് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ഡയാലിസിസ് ചെയ്തുവരുന്നു.
ഇതിനുപുറമെ നവംബര്‍ 14ന് അന്താരാഷ്ട്ര പ്രമേഹദിനം ആചരിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി ബോധവല്‍ക്കരണം നടത്തി. വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനം നടത്തി. മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റുകളും, പൈപ്പ് കമ്പോസ്റ്റും വിതരണം ചെയ്തു. ഇതിനുപുറമെ ഒരു പുതിയ ആംബുലന്‍സും നിരത്തിലിറക്കി. ജൈവമാലിന്യകൃഷി പദ്ധതിയും നടപ്പിലാക്കി. ഇ-ടോയ്ലറ്റ് പദ്ധതിയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് വിതരണവും നടത്തിയതും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളാണെന്ന് ചെയര്മാന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: