കൊച്ചി: സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡുടമകള്‍, ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എപിഎല്‍ കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ബിപിഎല്‍ അധിക വഹിതം മെയ് 31 വരെ നല്കാന് കേന്ദ്ര സര്‍ക്കാര്‍ സാവകാശം നല്‍കിയതായി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രം സമയ പരിധി നിശ്ചയിച്ചതു മൂലം ഏറ്റെടുക്കാന്‍ കഴിയാതിരുന്ന 30,000 മെട്രിക് ടണ്‍ അരി ഇതേ തുടര്‍ന്ന് ഏറ്റെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ അധിക വിഹിതമായി നല്കിയ 132725 മെട്രിക് ടണ്‍ അരിയും 54211 മെട്രിക് ടണ്‍ ഗോതമ്പും മാര്‍ച്ച് 31 നകം ഏറ്റെടുക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇക്കാലയളവില്‍ 85 ശതമാനം ഭക്ഷ്യധാന്യങ്ങളും സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി തോമസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശേഷിക്കുന്ന 30,000 മെട്രിക് ടണ്‍ അരി മെയ് 31 നകം ഏറ്റെടുക്കാന്‍ സമയ പരിധി പുനര്‍നിശ്ചയിച്ചത്-മന്ത്രി അറിയിച്ചു.
ഏപ്രിലിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളും പഞ്ചസാര, മണ്ണെണ്ണ എന്നിവയും റേഷന്‍കടകളില്‍ ലഭ്യമാണ്. എ.പി.എല്‍ നോര്‍മല്‍ വിഭാഗത്തിന് കിലോഗ്രാമിന് 8.90 രൂപ നിരക്കില്‍ പരമാവധി ആറ് കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. എ.പി.എല്‍ രണ്ട് രൂപ ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആറ് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. 2009ലെ ബി.പി.എല്‍ പട്ടികയിലുള്ളതും കാര്‍ഡ് ലഭിച്ചിട്ടില്ലാത്തതുമായ എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഇതിന് പുറമെ 6.20 രൂപ നിരക്കില്‍ 19 കിലോഗ്രാം അരിയും 4.70 രൂപ നിരക്കില്‍ ആറ് കിലോഗ്രാം ഗോതമ്പും ലഭിക്കും.
ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ കിലോഗ്രാമിന് 6.20 രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം അരിയും കിലോഗ്രാമിന് 4.70 രൂപ നിരക്കില്‍ ഏഴ് കിലോഗ്രാം ഗോതമ്പും അധികമായി നല്‍കും. എ.എ.വൈ വിഭാഗത്തിന് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരി ലഭിക്കും. അന്നപൂര്‍ണ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോഗ്രാം അരി സൗജന്യമായി നല്‍കും.
വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 16.50 രൂപ നിരക്കില്‍ ലഭിക്കും. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബി.പി.എല്‍, എ.എ.വൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം വീതം പഞ്ചസാരയും അനുവദിച്ചു. എല്ലാ വിഭാഗത്തിലും പെട്ട കാര്‍ഡ് ഉടമകള്‍ക്ക് കിലോഗ്രാമിന് 12 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം ആട്ടയും ലഭ്യമാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: