Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാരിയേഴ്സ്‌ മുട്ടുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 11:15 pm IST
inSports

പൂനെ: അമിത്‌ മിശ്രയുടെ മാന്ത്രിക സ്പിന്നിന്‌ മുന്നില്‍ പൂനെ വാരിയേഴ്സിന്‌ ദയനീയ പരാജയം. ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ അഞ്ച്‌ പന്തുകള്‍ക്കിടെ നാല്‌ വിക്കറ്റ്‌ പിഴുതാണ്‌ അമിത്‌ മിശ്ര സണ്‍റൈസേഴ്സിന്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌. 11 റണ്‍സിനാണ്‌ സണ്‍റൈസേഴ്സ്‌ വിജയം സ്വന്തമാക്കിയത്‌.

ആദ്യം ബാറ്റ്‌ ചെയ്ത സണ്‍റൈസേഴ്സ്‌ നിശ്ചിത 20 ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 119 റണ്‍സ്‌ നേടി. 37 റണ്‍സെടുത്ത സാമന്തറായും 30 റണ്‍സെടുത്ത അമിത്‌ മിശ്രയും 19 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ആശിഷ്‌ റെഡ്ഡിയുമാണ്‌ സണ്‍റൈസേഴ്സിന്‌ വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. പാര്‍ത്ഥിവ്‌ പട്ടേല്‍ 12 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ നാലിന്‌ 17 എന്ന നിലയില്‍ നിന്ന്‌ കരകയറിയാണ്‌ സണ്‍റൈസേഴ്സ്‌ 119 റണ്‍സെടുത്തത്‌. ഭുവനേശ്വര്‍ കുമാറിന്റെ പേസ്‌ ബൗളിംഗിന്‌ മുന്നിലാണ്‌ സണ്‍റൈസേഴ്സ്‌ മുന്‍നിര തകര്‍ന്നടിഞ്ഞത്‌.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ 19 ഓവറില്‍ 108 റണ്‍സിന്‌ ഓള്‍ ഔട്ടായി. 19-ാ‍ം ഒാ‍വറിലെ രണ്ടാം പന്തില്‍ ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയ അമിത്‌ മിശ്ര ഒരു പന്തിന്റെ ഇടവേളക്കുശേഷം അടുത്തടുത്ത പന്തുകളില്‍ ഭുവനേശ്വര്‍കുമാറിനെയും രാഹുല്‍ ശര്‍മ്മയെയും ദിന്‍ഡയെയും പുറത്താക്കിയാണ്‌ സണ്‍റൈസേഴ്സിന്‌ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്‌. ഒരു ഘട്ടത്തില്‍ അഞ്ചിന്‌ 101 റണ്‍സ്‌ എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ്‌ ഏഴ്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പൂനെയുടെ എല്ലാവരും പുറത്തായത്‌. പൂനെക്ക്‌ വേണ്ടി ഉത്തപ്പ (22), ഫിഞ്ച്‌ (16), സുമന്‍ (12), സ്മിത്ത്‌ (17), മാത്യൂസ്‌ (20), മിച്ചല്‍ മാര്‍ഷ്‌ (14)}എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ബാറ്റിംഗിലും ഗംഭീര പ്രകടനം നടത്തിയ സണ്‍റൈസേഴ്സിന്റെ അമിത്‌ മിശ്രയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. തിസര പെരേര മൂന്ന്‌ വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ ടോസ്‌ നേടിയ സണ്‍റൈസേഴ്സ്‌ ക്യാപ്റ്റന്‍ കാമറൂണ്‍ വൈറ്റ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന്‌ തെളിയാന്‍ അധികനേരം വേണ്ടിവന്നില്ല. ഭുവനേശ്വര്‍കുമാറിന്റെ തീപന്തുകള്‍ക്ക്‌ മുന്നില്‍ സണ്‍റൈസേഴ്സ്‌ തകര്‍ന്നു. ഡികോക്കിനെ (2) അശോക്‌ ദിന്‍ഡയും വിഹാരി (1), കാമറൂണ്‍ വൈറ്റ്‌ (0), പാര്‍ത്ഥിവ്‌ പട്ടേല്‍ (12) എന്നിവരെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയതോടെ സണ്‍റൈസേഴ്സ്‌ നാലിന്‌ 17 എന്ന നിലയില്‍ തകര്‍ന്നു. പാര്‍ത്ഥിവ്‌ പട്ടേലിനെയും കാമറൂണ്‍ വൈറ്റിനെയും ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കിയപ്പോള്‍ വിഹാരിയെ ഭുവനേശ്വറിന്റെ പന്തില്‍ ഫിഞ്ച്‌ പിടികൂടി. ഡി കോക്കിനെ ദിന്‍ഡയുടെ പന്തില്‍ മാര്‍ഷാണ്‌ പിടികൂടിയത്‌.

പിന്നീട്‌ സാമന്തറായും കരണ്‍ ശര്‍മ്മയും ഒത്തുചേര്‍ന്നതോടെ സണ്‍റൈസേഴ്സ്‌ തകര്‍ച്ചയില്‍ നിന്ന്‌ കരകയറുമെന്ന്‌ തോന്നിച്ചെങ്കിലും സ്കോര്‍ ബോര്‍ഡില്‍ 41 റണ്‍സായപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. 13 പന്തുകളില്‍ നിന്ന്‌ 7 റണ്‍സെടുത്ത കരണ്‍ ശര്‍മ്മയെ രാഹുല്‍ ശര്‍മ്മ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ഹൈദരാബാദ്‌ സണ്‍റൈസേഴ്സിന്‌ നഷ്ടമായി. നാല്‌ പന്തുകളില്‍ നിന്ന്‌ രണ്ട്‌ റണ്‍സെടുത്ത തിസര പെരേരയെ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ റോബിന്‍ ഉത്തപ്പ പിടികൂടി. പിന്നീട്‌ സാമന്തറായിയും അമിത്‌ മിശ്രയും ചേര്‍ന്ന്‌ സണ്‍റൈസേഴ്സിനെ തകര്‍ച്ചയില്‍ നിന്ന്‌ കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 15-ാ‍ം ഓവറിലെ അവസാന പന്തില്‍ സ്കോര്‍ 75-ല്‍ എത്തിയപ്പോള്‍ 37 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 37 റണ്‍സെടുത്ത സാമന്തറായിയും മടങ്ങി. രാഹുല്‍ ശര്‍മ്മയുടെ പന്തില്‍ മനീഷ്‌ പാണ്ഡെക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ സാമന്തറായ്‌ മടങ്ങിയത്‌. ഇതോടെ സണ്‍റൈസേഴ്സ്‌ 100 കടക്കില്ലെന്ന്‌ തോന്നിച്ചെങ്കിലും അമിത്‌ മിശ്രയും ആശിഷ്‌ റെഡ്ഡിയും ചേര്‍ന്ന്‌ നേടിയ 40 റണ്‍സിന്റെ കൂട്ടുകെട്ട്‌ സണ്‍റൈസേഴ്സിനെ മൂന്നക്കം കടക്കാന്‍ സഹായിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ 24 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളോടെ 30 റണ്‍സെടുത്ത അമിത്‌ മിശ്ര റണ്ണൗട്ടായി മടങ്ങി.

അവസാന പന്ത്‌ നേരിട്ട സ്റ്റെയിന്‍ ബൗണ്ടറിയിടിച്ചതോടെ സണ്‍റൈസേഴ്സ്‌ സ്കോര്‍ 119-ല്‍ എത്തി. 15 പന്തില്‍ നിന്ന്‌ ഒരു സിക്സറടക്കം 19 റണ്‍സ്‌ നേടിയ ആശിഷ്‌ റെഡ്ഡി പുറത്താകാതെ നിന്നു. പൂനെക്ക്‌ വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല്‌ ഓവറില്‍ 18 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റും രാഹുല്‍ ശര്‍മ്മ 21 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.