ഇടപ്പള്ളി: ഇടപ്പള്ളി പട്ടികജാതി വനിത ഹോസ്റ്റലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഇടപ്പള്ളി ബ്ലോക്കിന്റെ കീഴിലുള്ള പട്ടികജാതി വര്‍ക്കിംങ്ങ് വിമന്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഹോസ്റ്റല്‍ സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കാര്യാലയത്തോട് ഏറ്റവും അടുത്തു കിടക്കുന്ന ഹോസ്റ്റലെന്ന നിലയിലും, ഇന്‍ഫോ പാര്‍ക്ക, സ്പെഷല്‍ ഇക്കണോമിക് സോണ്‍ തുടങ്ങി നിരവധി വ്യവസായ സ്ഥാപനങ്ങളുടെയും കേന്ദ്രമെന്ന നിലയിലും ഹോസ്റ്റലിന്റെ പ്രസക്തി വളരെ വലുതാണെന്നും അതുകൊണ്ടു തന്നെ ഭൗതിക സാഹചര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തിയാല്‍ ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.
10 ശതമാനം സീറ്റ് ജനറല്‍ വിഭാഗത്തിനും 90 ശതമാനം പട്ടികജാതിക്കാര്‍ക്കും എന്ന നിബന്ധന നീക്കി പകരം 30ശതമാനം സീറ്റ് ജനറല്‍ വിഭാഗത്തിനും 70 ശതമാനം പട്ടികജാതിക്കാര്‍ക്കുമായി നല്‍കാമെന്ന തീരുമാനം ഹോസ്റ്റലിന്റെ നടത്തിപ്പിന് ഗുണകരമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക് പറഞ്ഞു. പട്ടികജാതിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുകയും അവരുടെ പ്രവേശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുകയും തുച്ഛമായ ഫീസ് ഈടാക്കിയുമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്മാന് കെ.കെ. തിരുമേനി പറഞ്ഞു.
ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എ.വി. മണിയപ്പന് സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്മാന്മാരായ മേരി വിന്‍സെന്റ്, റോസി വിന്‍സി ഡേറിസ്, മെമ്പര്‍മാരായ അലക്സ് മണവാളന്, സുല്‍ഫത്ത് ജലാല്‍, അഡ്വ. ആന്റെണി ജോസഫ്, മാഗി ജോസഫേത്ത്, മെംബര്‍ മീന രവിന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: