തൃപ്പൂണിത്തുറ: ഉദയം പേരൂര്‍ വലിയകുളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സ്റ്റോര്‍മാനേജര്‍ അകാരണമായി ബുദ്ധിമുട്ടിക്കുന്നതായി പരാതിപ്പെട്ട് പ്രദേശവാസികള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതിനല്‍കി.
സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി കഷ്ടപ്പെടുത്തിയ ശേഷം മാത്രമെ വാങ്ങേണ്ടസാധനങ്ങളുടെ ബില്ലടിച്ച് നല്‍കുകയുള്ളു. ഇതുമൂലം ബില്ലടിച്ചു കിട്ടാനും, സാധനങ്ങള്‍ ലഭിക്കുന്നതിനും വേണ്ടി ഏറെ മണിക്കൂറുകള്‍തന്നെ ആളുകള്‍ സ്റ്റോറില്‍ കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണ്.
ആദ്യമെത്തുന്നവര്‍ക്ക് വാങ്ങേണ്ട സാധനങ്ങളുടെ ബില്ല് അപ്പോള്‍തന്നെ അടിച്ച് കൊടുത്താല്‍ കാത്തുനില്പിന്റെ തിരക്ക് ഒഴിവാക്കാനാവും. എന്നാല്‍ ക്യൂനീണ്ടശേഷം മാത്രമാണ് മാനേജര്‍ ജോലി ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്ന നാട്ടുകാരടക്കമുള്ളവരോട് ഇയാള്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.
സാധനങ്ങള്‍വാങ്ങാന്‍ ആളുകള്‍ നില്‍ക്കുന്നതിനിടെ സ്റ്റോറിലേക്കുള്ള ചരക്കുമായി വാഹനം എത്തിയാല്‍ ആകാരണം പറഞ്ഞ് അന്നത്തെ വില്പന അവസാനിപ്പിച്ചു ആളുകളെ പറഞ്ഞ് വിടുന്നതും പതിവാണ്. ഇക്കാരണത്താല്‍ സ്റ്റോക്കുള്ളസാധനങ്ങള് പോലും വാങ്ങാനാവാതെ ആളുകള്‍ തിരികെ പോകേണ്ട അവസ്ഥയുണ്ടാകുന്നു.
വൈകീട്ട് 7.30 വരെ വില്പന നടത്തേണ്ടസ്റ്റോറില് 7 മണിയാകുമ്പോള്‍ തന്നെ വില്പന അവസാനിപ്പിച്ച് അടച്ചുപൂട്ടി പോകുന്നതും പതിവാണ്. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് പകരം എങ്ങിനെയെല്ലാം അത് വില്ക്കാതിരിക്കാമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റോര്മാനേജരെ ഉദയം പേരൂര്‍ സ്റ്റോറില്‍ നിന്ന് മേറ്റ്വിടെക്കെങ്കിലും മാറ്റണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: