കോട്ടയം: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജീവകാരുണ്യ പദ്ധതിയായ കരിക്കിനേത്ത് ‘ചാരിറ്റി ചാരിയറ്റ്’ സൗജന്യ തയ്യല്‍ മെഷീന് വിതരണവും ഉദ്ഘാടന ദിവസം നടത്തിയ നറുക്കെടുപ്പ് പദ്ധതിയായ ‘ സ്റ്റാര്‍ ഓഫ് ദി ഡേ’ സമ്മാനവിതരണവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കെപിഎസ് മേനോന് ഹാളില്‍ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കോട്ടയം മുനിസിപ്പാലിറ്റിയിലെ 52 വാര്‍ഡ്, തിരുവാര്‍പ്പ് പഞ്ചായത്തിലെ 19 വാര്‍ഡ്, അയ്മനം പഞ്ചായത്തിലെ 20 വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 90 നിര്‍ദ്ധന യുവതികള്‍ക്ക് 90 സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യും. അര്‍ഹരായ യുവതികളുടെ പേരുകള്‍ സില്‍ക്ക് വില്ലാജിയോ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന വാരത്തില്‍ പത്രമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച സ്റ്റാര്‍ ഓഫ് ദ ഡേ കൂപ്പണ്‍ പൂരിപ്പിച്ച് അയച്ചവരില്‍ നിന്നും തെരഞ്ഞെടുത്ത കാരാപ്പുഴ സ്വദേശി പി.പി.ശരവണന് ഹ്യൂണ്ടായ് ഇയോണ്‍ കാര്‍ സമ്മാനമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: