ഷാങ്ന്‍ഘായ്: ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോക്ക് ഈ സീസണിലെ ആദ്യ കിരീടം. ചൈനീസ് ഗ്രാന്റ്പ്രീമിയില് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കിരീടം ചൂടിയാണ് മുന്‍ ലോകചാമ്പ്യനായ അലോണ്‍സോ വേഗപ്പോരില്‍ ഈ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ലോട്ടസ് ഡ്രൈവര്‍ കിമി റൈക്കോണനെക്കാള് പത്ത് സെക്കന്റ് മാത്രം മുന്നില്‍ ഫിനീഷ് ചെയ്താണ് അലന്‍സോ ചാമ്പ്യനായത്.
ഒരു മണിക്കൂര്‍ 36 മിനിറ്റ് 26.945 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അലോണ്‍സോ ചൈനീസ് ഗ്രാന്റ്പ്രീയില്‍ വെന്നിക്കൊടി പാറിച്ചത്. ട്രാക്കിനെ തീപിടിപ്പിച്ച മത്സരം ഷാങ്ന്‍ഘായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു അരങ്ങേറിയത്.
മൂന്നാം സ്ഥാനത്തിന് വേണ്ടിയും കടുത്ത മത്സരമാണ് നടന്നത്. റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിനെ അവസാന ലാപ്പുകളില്‍ മറികടന്ന് മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് മൂന്നാമതെത്തി. പോള്‍ പൊസിഷനില്‍ നിന്നായിരുന്നു ഹാമില്ട്ടണ് മത്സരം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: