വൈക്കം: വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് ക്ഷേത്രമതില്ക്കകത്ത് സൗജന്യ വൈദ്യസഹായകേന്ദ്രവും കുടിവെള്ളവിതരണവും ആരംഭിച്ചു. അഡ്വ. കമ്മീഷന് അഡ്വ.രാജ്മോഹന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മഹാദേവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിനോദ്, വിഎസ്എംഎസ് ആശുപത്രി മാനേജിംഗ് ട്രസ്റ്റി പി.പ്രകാശന്, ഡോ.ഭദ്രന്, ഡോ.ശ്രീജിത്ത്, വടക്കുപുറത്തുപാട്ട് കമ്മറ്റിയംഗങ്ങള്‍, വിഎസ്എം ആശുപത്രി ജീവനക്കാര്‍, സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനവും സൗജന്യ ആംബുലന്‍സ് സേവനവും കൂട്ടംതെറ്റുന്ന ഭക്തജനങ്ങളെ ഒരുമിപ്പിക്കുന്നതിനും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 9809081770.
ഇന്ന് രാവിലെ 5ന് കലശപൂജ, 5.30നും 9നും വൈകിട്ട് 5നും കോടി അര്‍ച്ചന, 8ന് കലശാഭിഷേകം, 8ന് ദേവീ പൂജയും നിവേദ്യവും, 9മുതല്‍ കളമെഴുത്ത്, 2ന് താലപ്പൊലി, വൈകിട്ട് 7ന് ദീപാരാധന, തിരിഉഴിച്ചില്‍, 8ന് എതിരേല്പ്, 10ന് കളംപാട്ടും കളം മായ്ക്കലും, തിരുവരങ്ങില്‍ വൈകിട്ട് 3ന് മീനച്ചില്‍ എന്‍.ആര്.മധുവിന്റെ പ്രഭാഷണം, 7.30ന് സംഗീതമാലിക, 9ന് നൃത്തനൃത്യങ്ങള്എന്നിവ നടക്കും.
നാളെ രാവിലെ 5ന് കലശപൂജ, 5.30നും 9നും വൈകിട്ട് 5നും കോടി അര്‍ച്ചന, 8ന് കലശാഭിഷേകം, 8ന് ദേവീ പൂജയും നിവേദ്യവും, 9മുതല്‍ കളമെഴുത്ത്, 2ന് താലപ്പൊലി, വൈകിട്ട് 7ന് ദീപാരാധന, തിരിഉഴിച്ചില്‍, 8ന് എതിരേല്പ്, 10ന് കളംപാട്ടും കളം മായ്ക്കലും, തിരുവരങ്ങില്‍ 2ന് ആദ്ധ്യാത്മിക പ്രഭാഷണം, 3ന് ഓട്ടന്തുള്ളല്, 7.30ന് നൃത്തസന്ധ്യ, 9.30ന് ഗിറ്റാര്‍ കച്ചേരി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: