മണര്‍കാട്: മൂന്നാമത് അന്തര്‍ദ്ദേശീയ മഹാഗണപതി സത്രത്തിന് ഇന്ന് തുടക്കമാകും. മണര്‍കാട് ദേവീക്ഷേത്രത്തിലാണ് മഹാഗണപതിസത്രം. വൈകിട്ട് 5ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്രം ഉദ്ഘാടനം ചെയ്യും. സത്രസമിതി രക്ഷാധികാരി ഡോ.ജെ.പ്രമീളാദേവി അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മുഖ്യകാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ഗണപതിസത്രസന്ദേശം നല്‍കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, പി.മോഹനചന്ദ്രന് നായര്‍, എന്നിവര്‍ സംസാരിക്കും.
നാളെ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ആരോഗ്യസെമിനാറില് ഡോ.ടി.ജി.തോമസ്, ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ്, ആര്.രവി മനോഹരന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: